മിഡിൽ ഓർഡർ ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ വിവാഹിതനായി. നടി അഷ്റിത ഷെട്ടിയാണ് വധു. മുംബൈയിൽ നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. തമിഴ് സിനിമയായ ഉദയം എൻഎച്ച്4, ഇന്ദ്രജിത് എന്നീ സിനിമകളിൽ അഷ്റിത അഭിനയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘നാൻ താൻ ശിവ’യിലാണ് അവസാനം അഭിനയിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു മനീഷ് പാണ്ഡെ. ടീമംഗത്തിന് വിവാഹ ആശംസകൾ നേർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന്റെ ഫൈനലിൽ മനീഷ് ക്യാപ്റ്റനായ കർണാടക ടീം തമിഴ്നാടിനെ ഒരു റൺസിന് തോൽപ്പിച്ചിരുന്നു. മനീഷ് മത്സരത്തിൽ അർധസെഞ്ചുറി നേടി. 45 ബോളിൽനിന്നും 60 റൺസാണ് മനീഷിന്റെ സമ്പാദ്യം. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയുളള ടി20 പരമ്പരയ്ക്കുളള ടീമിൽ മനീഷ് പാണ്ഡെയും ഉൾപ്പെട്ടിട്ടുണ്ട്. ഡിസംബർ ആറിനാണ് പരമ്പരയിലെ ആദ്യമത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook