Latest News

കിവികളെ പറത്തിയ വെടിക്കെട്ട്; റാങ്കിങില്‍ നാലടി മുന്നോട്ട് കയറി ജമീമയും മന്ദാനയും

ജമീമ നാല് സ്ഥാനം മുന്നോട്ട് കയറി രണ്ടാമതെത്തി

മുംബൈ: ന്യൂസിലന്‍ഡ് പരമ്പരയിലെ പ്രകടനത്തിന്റെ കരുത്തില്‍ ഐസിസി ടി20 റാങ്കിങില്‍ കുതിച്ച് ഇന്ത്യന്‍ വനിതകള്‍. കിവീസിനെതിരെ 3-0 ന് പരമ്പര കൈ വിട്ടെങ്കിലും ഇന്ത്യന്‍ ജോഡിയായ ജമീമയും സ്മൃതി മന്ദാനയുമാണ് റാങ്കിങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

മൂന്ന് മത്സരങ്ങളില്‍ നിന്നും 132 റണ്‍സ് നേടിയ ജമീമ ടി20 റാങ്കിങില്‍ നാല് സ്ഥാനം മുന്നോട്ട് കയറി രണ്ടാമതെത്തി. അതേസമയം ഏകദിന റാങ്കിങില്‍ ഒന്നാമതുള്ള മന്ദാന നാല് സ്ഥാനം മെച്ചപ്പെടുത്തി ആറാമതുമെത്തി. 180 റണ്‍സ് നേടിയ മന്ദാനയാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍. രണ്ട് അര്‍ധ സെഞ്ചുറികളടക്കമാണ് മന്ദാനയുടെ നേട്ടം. ഒന്നാമതുള്ളത് ന്യൂസിലാന്‍ഡ് താരം സൂസി ബാറ്റ്‌സ് ആണ്.

ബൗളര്‍മാരുടെ റാങ്കിങില്‍ ഓസ്‌ട്രേലിയയുടെ മേഗന്‍ ഷട്ട് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ പൂനം യാദവാണ് രണ്ടാമത്. രാധാ യാദവ് 10 ാം സ്ഥാനത്തും ദീപ്തി ശര്‍മ്മ 14 ാം സ്ഥാനത്തേക്കുമെത്തി. ടീമുകളുടെ റാങ്കിങില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത് ഇന്ത്യ നാലാമതാണ്. രണ്ടാമത് ന്യൂസിലാന്‍ഡും മൂന്നാമത് ഇംഗ്ലണ്ടുമാണ്.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ വിന്‍ഡീസ് താരം ഡീന്‍ഡ്ര ഡോട്ടിന്‍ ഒന്നാമത് എത്തി. ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mandana and jemimah climbs up icc t20 ranking

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express