ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡിന്റെ വിജയം. പകരക്കാരനായി ഇറങ്ങിയ ആന്റണി മാർഷ്യലാണ് യുണൈറ്റഡിന്രെ വിജയഗോൾ നേടിയത്.

സൂപ്പർ താരം ഹാരി കെയിൻ ഇല്ലാതെ ഇറങ്ങിയ ടോട്ടൻഹാം മികച്ച കളിയാണ് പുറത്തെടുത്തത്. തുല്യശക്തികൾ​ തമ്മിലുള്ള ബലാബലം ശ്വാസമടക്കി പിടിച്ചാണ് കാണികൾ കണ്ടത്. ആദ്യ പകുതിയുടെ തുടക്കത്തിൽ എത്താനും മിനിറ്റുകൾ യുനൈറ്റഡ് ആധിപത്യം നില നിർത്തിയെങ്കികും സ്പർസ് പതുക്കെ താളം കണ്ടെത്തിയതോടെ മത്സരം ആവേശകരമായി. എന്നാലും ലുകാകുവും രാഷ്ഫോഡിനും കാര്യമായി ഒന്നും ചെയ്യാൻ സ്പർസ് പ്രതിരോധം അനുവദിച്ചില്ല.

എന്നാൽ രണ്ടാം പകുതിയിൽ മൗറീഞ്ഞ റാഷ്ഫോർഡിനെ പിൻവലിച്ച് ആന്റണി മാർഷ്യലെ കളത്തിലിറക്കിയത് വഴിത്തിരിവായി. 81 ആം മിനുട്ടിലാണ് യുണൈറ്റഡിന്റെ വിജയ ഗോൾ പിറന്നത്. ലുകാക്കു ബോക്സിലേക് ഹെഡ് ചെയ്‌ത് നൽകിയ പാസ്സ് സ്വീകരിച്ച മാർഷ്യൽ ടോട്ടൻഹാം വലയിലേക്ക് നിറയൊഴിച്ചതോടെ ഓൾഡ്ട്രാഡ്ഫോഡ് ഇളകി മറിഞ്ഞു.

ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 23 പോയിന്റുമായി രണ്ടാം സ്ഥാനത് തന്നെയാണ്. 20 പോയിന്റുള്ള സ്പർസ് മൂന്നാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ