Manchester United vs Chelsea Premier League Score Goals Time Result Live Streaming: പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് x ചെൽസി മത്സരം ഗോൾ രഹിത സമനിലയിൽ പരിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോൾഡ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.
ഈമാസം തുടക്കത്തിൽ ഹോം മത്സരത്തിൽ ടോട്ടനത്തോട് 6-1ന് പരാജയപ്പെട്ട ശേഷം ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസിലിനെയും ബുധനാഴ് ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് പിഎസ്ജിയെയും പരാജയപ്പെടുത്തി യുണൈറ്റഡ് തിരിച്ചുവരവ് നടത്തിയിരുന്നു. ഈ സീസണിൽ രണ്ട് ഹോം മത്സരങ്ങളിലായി ക്രിസ്റ്റൽ പാലസിനോടും സ്പർസിനോടും തോറ്റശേഷമാണ് ഇന്ന് ചുവന്ന ചെകുത്താൻമാർ ചെൽസിയെ നേരിടാൻ ട്രാഫോൾഡിലിറങ്ങിയത്
ചെൽസി ചൊവ്വാഴ്ച സെവിയ്യയുമായുള്ള മത്സരത്തിൽ 0-0ന്റെ സമനില സാധ്യമാക്കിയിരുന്നു. ഇതിന് പിറകേയാണ് യുണൈറ്റഡുമായുള്ള മത്സരവും ഗോൾരഹിത സമനിലയിൽ പരിഞ്ഞത്. ലീഗിൽ ഓൾഡ് ട്രാഫോർഡിൽ ഏഴ് വർഷത്തിനിടെ ബ്ലൂസ് വിജയിച്ചിട്ടില്ല. മാനേജർ ആയി ഫ്രാങ്ക് ലാംപാർഡ് ചുമതലയേറ്റ കഴിഞ്ഞ സീസണിൽ യുണൈറ്റഡിനോട് 4-0നോട് ചെൽസി തോറ്റിരുന്നു. ഹോം മത്സരത്തിൽ 2-0നും തോറ്റിരുന്നു. എന്നാൽ എഫ്എ കപ്പ് സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോൾ നേടി യുണൈറ്റഡിനെ തോൽപിക്കാൻ ചെൽസിക്ക് കഴിഞ്ഞു.
Read More: Premier League 2020 Manchester United vs Chelsea Live Streaming: When and where to watch