ലണ്ടൻ: ക്ലബ് ഫുട്ബോളിലെ ഏറ്റവും ധനികരായ ക്ലബ്ബുകളുടെ ലിസ്റ്റ് പുറത്ത് വന്നു. 2016-17 സീസണിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്ത് ക്ലബുകളുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡിനെ പിന്തള്ളി ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.
2016-17 സീസണിൽ 673.3 മില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരുമാനം. രണ്ടാം സ്ഥാനത്തുള്ള റയലിനാകട്ടെ 675.6 മില്യൺ യൂറോയാണ് വരുമാനം. സ്പാനിഷ് ക്ലബായ ബാഴ്സിലോണയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉളളത്. 648.3 മില്യൺ യൂറോയാണ് ബാഴ്സയുടെ വരുമാനം.
ലോകത്തെ 20 ധനികരായ ക്ലബുകളുടെ പട്ടികയിൽ 10ഉം ഇംഗ്ലീഷ് ക്ലബുകളാണ്. ടെലിവിഷൻ സംപ്രേക്ഷണ ലേലത്തിലൂടെ ഉണ്ടായ വരുമാന വർധനവാണ് ഇംഗ്ലീഷ് ക്ലബുകൾക്ക് തുണയായത്. മാഞ്ചസ്റ്റർസിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടൻഹാം, സത്താംപ്ടൺ, ലെസ്റ്റർ സിറ്റി, എവർട്ടൺ, വെസ്റ്റാഹാം യുണൈറ്റഡ് എന്നിവരാണ് ആദ്യ 20 സ്ഥാനങ്ങളിലുള്ള ക്ലബുകൾ.