ബെൽജിയൻ താരം റൊമേലു ലുക്കാക്കു ഇനി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ട്കെട്ടും. ലുക്കാക്കുവുമായി കരാറിൽ എത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ അറിയിച്ചു. ഇംഗ്ലീഷ് ക്ലബായ എവർട്ടണിൽ നിന്നാണ് ലുക്കാക്കു യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. 800 കോടി രൂപയ്ക്കാണ് ലുക്കാകു യുണൈറ്റഡുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

സ്ലാട്ടൺ ഇബ്രാഹിച്ച് ക്ലബ് വിടുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് പ്രമുഖ സ്ട്രൈക്കറായ ലുക്കാക്കുവിനെ സ്വന്തമാക്കാൻ തീരുമാനിച്ചത്. യുണൈറ്റഡിന്റെ പരിശീലകനായ ജോസെ മൗറീഞ്ഞയ്ക്ക് കീഴിൽ ലുക്കാകു കളിച്ചിട്ടുണ്ട്.
​​

എവർട്ടണ് വേണ്ടി 110 മത്സരങ്ങൾ കളിച്ചിട്ടുള്ള ലുക്കാക്കു 53 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 25 ഗോളുകൾ നേടിയ ലീഗിലെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. ബെൽജിയത്തിനായി 57 മത്സരങ്ങൾ കളിച്ചിട്ടുള്ള ലുക്കാക്കു 20 ഗോളുകളും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ