/indian-express-malayalam/media/media_files/2026/01/05/ruben-amorim-manchester-united-2026-01-05-17-21-38.jpg)
Source: Facebook
Manchester United Sack Rubem Amorim: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ലീഡ്സ് യുനൈറ്റഡിനെതിരായ മത്സരത്തിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം പ്രസ് കോൺഫറൻസിൽ റൂബനിൽ നിന്നുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകനെ പുറത്തായിരിക്കുന്നത്.
മുൻ മധ്യനിര താരവും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അണ്ടർ 18 ടീമിന്റെ മുഖ്യ പരിശീലകനുമായ ഡാരൻ ഫ്ളെച്ചർ താത്കാലിക പരിശീലകനാവും. പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അടുത്ത മത്സരം ബേൺലിക്കെതിരെയാണ്. ഇതിൽ ഫ്ളെച്ചറിന് കീഴിലാവും ടീം ഇറങ്ങുക.
Also Read: ഫെർമിൻ ലോപ്പസ് ഷോ! കളി മാറ്റിമറിച്ച കരുനീക്കങ്ങൾ; നാല് മിനിറ്റിനിടയിൽ രണ്ട് ഗോളുകൾ
പോർച്ചുഗൽ താരമായിരുന്ന റൂബൻ അമോറിമിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ട് മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ, "മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് റൂബൻ അമോറിം. നിലവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ആറാം സ്ഥാനത്താണ്. ഒരു മാറ്റം ആവശ്യമായ ശരിയായ സമയം ഇതാണ് എന്നത് കൊണ്ടാണ് പ്രയാസകരമായ ആ തീരുമാനം ക്ലബിന്റെ ഉടമകൾ ഇപ്പോൾ സ്വീകരിച്ചത്."
Also Read: Viral Video: എന്നാലും എന്റെ മെസി... 'സിങ്കാരി എന്നെ കൊഞ്ചം' പാട്ടിന് മാസ് ഡാൻസ്
"ഈ മാറ്റം ടീമിന് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏറ്റവും മികച്ച സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരം നൽകുന്നു. ക്ലബിന് നൽകിയ സംഭാവനകൾക്ക് റൂബന് നന്ദി പറയുന്നു. ബുധനാഴ്ച നടക്കുന്ന ബേൺലിക്കെതിരായ മത്സരത്തോടെ ഡാരൺ ഫ്ളെച്ചർ ചുമതലയേൽക്കും," ക്ലബ് വ്യക്തമാക്കി.
Also Read: ആൻഫീൽഡിന്റെ ചരിത്രത്തിലെ കറുത്ത ഏടാകും; പണമെറിഞ്ഞ് സലയെ റാഞ്ചുക ആര്?
മാനേജ്മെന്റിനെ വിമർശിച്ചുകൊണ്ടുള്ള പ്രസ് കോൺഫറൻസിലെ റൂബൻ അമോറിമിന്റെ വാക്കുകങ്ങൾ ഇങ്ങനെ, "ഞാൻ ഇവിടെ വന്നത് മാനേജർ ആയാണ്. പരിശീലകനാവാനല്ല. എല്ലാ ഡിപ്പാർട്ട്മെന്റും, സ്കൗട്ടിങ് ഡിപ്പാർട്ട്മെന്റ്, സ്പോർട്സ് ഡയറക്ടർ, അങ്ങനെ എല്ലാവരും അവരുടെ ജോലി ചെയ്യണം. ഞാൻ 14 മാസം അത് ചെയ്തു."
Read More: Adrian Luna Transfer: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് അഡ്രിയാൻ ലൂണ; ചേക്കേറൽ വിദേശ ക്ലബിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us