ലണ്ടൻ: സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ച് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. ഒരു വർഷത്തേക്കാണ് ഇബ്രാഹിമ്മോവിച്ച് യുണൈറ്റഡുമായി കരാറിൽ എത്തിയിരിക്കുന്നത്. 35 വയസ്സുകാരനായ ഇബ്രഹിമ്മോവിച്ച് കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ്‌സ്കോറർ ആയിരുന്നു.

2016-17 സീസണിലായിരുന്നു ഇബ്രാഹിമ്മോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങൾ കളിച്ച ഇബ്ര 28 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ മെയിൽ കാൽമുട്ടിനേറ്റ പരിക്കിനേ തുടർന്ന് താരം ഏറെക്കാലമായി വിശ്രമത്തിലാണ്.

ഇബ്രഹിമ്മോവിച്ചിനെപ്പോലൊരു ലോകോത്തര താരം ടീമിൽ ഉണ്ടാകുന്നത് വലിയ കരുത്താണെന്ന് പരിശീലകൻ ജോസെ മൗറീഞ്ഞോ പ്രതികരിച്ചു. യുണൈറ്റഡിന്റെ ആരാധകരുടെ ആഗ്രഹപ്രകാരമാണ് താൻ ക്ലബിൽ തുടരാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിമ്മോവിച്ചും പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ