മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക്. ഞായറാഴ്ച വെസ്റ്റ് ബ്രോമിനെതിരേ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയതാണ് സിറ്റിക്ക് നേട്ടമായത്. 1-0 ത്തിനായിരുന്നു യുണൈറ്റഡിന്‍റെ തോൽവി.

ലീഗിൽ അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ സിറ്റിയെ മറികടക്കാൻ യുണൈറ്റഡിന് ഇനി കഴിയില്ല. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് സിറ്റിയേക്കാൾ 16 പോയിന്‍റ് പിന്നിലാണ്.

കഴിഞ്ഞ ദിവസം വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തെ സിറ്റി തകർത്തിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ