/indian-express-malayalam/media/media_files/2025/01/31/TEWeXsdlWlRV28acB3Ht.jpg)
ചാംപ്യൻസ് ലീഗ് പ്ലേഓഫിൽ റയലും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ : (ഫോട്ടോ: എക്സ്)
ചാംപ്യൻസ് ലീഗിന്റെ പ്ലേഓഫിൽ നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡ് 2023ൽ കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇത് തുടർച്ചയായ നാലാം വട്ടമാണ് നോക്കൌട്ട് റൌണ്ടിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ വരുന്നത്.
കഴിഞ്ഞ വർഷത്തെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൌട്ടിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റിയെ റയൽ മാഡ്രിഡ് വീഴ്ത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിലാവും പ്ലേഓഫിലെ റയലിന് എതിരായ ആദ്യ പാദ മത്സരം. രണ്ടാം പാദം ബെർണാബ്യുവിലും.
The road to Munich mapped out 🏆#UCLdrawpic.twitter.com/BbVxl80dhD
— UEFA Champions League (@ChampionsLeague) January 31, 2025
12 വർഷത്തിന് ശേഷം ചാംപ്യൻസ് ലീഗ് നോക്കൌട്ട് റൌണ്ടിലെത്തിയ സ്കോട്ടിഷ് ചാംപ്യന്മാരായ സെൽറ്റിക് ആറ് വട്ടം യൂറോപ്യൻ ചാംപ്യന്മാരായ ബയേണിനെ നേരിടും. ബ്രെസ്റ്റ് ആണ് ലീഗ് വൺ വമ്പന്മാരായ പിഎസ്ജിയുടെ എതിരാളികൾ. മൊണാക്കോ ബെൻഫിക്കയേയും സ്പോർട്ടിങ് സിപി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ ബൊറൂസിയ ഡോർട്ട്മുണ്ടിനേയും നേരിടും.
അടുത്ത മാസമാണ് പ്ലേഓഫ് മത്സരങ്ങൾ. ജയിക്കുന്ന ടീമുകൾ പ്രീക്വാർട്ടറിലേക്ക് എത്തും. ഇവിടെ ലീഗ് ഘട്ടത്തിൽ ടോപ്പിൽ എത്തിയ ലിവർപൂൾ, ബാഴ്സലോണ, ആഴ്സണൽ, ഇന്റർ മിലാൻ, അത്ലറ്റികോ മാഡ്രിഡ്, ലെവർകുസെൻ, ആസ്റ്റൺ വില്ല എന്നീ ടീമുകളെ നേരിടും.
സീസണിൽ ചാംപ്യൻസ് ലീഗിലെ ആദ്യ ഘട്ട മത്സരങ്ങളിൽ റയൽ പ്രയാസപ്പെട്ടിരുന്നു. 11ാം സ്ഥാനത്താണ് റയൽ ഫിനിഷ് ചെയ്തത്. ലീഗ് ഘട്ടത്തിന്റെ അവസാന ദിനം ക്ലബ് ബ്രഗിനെ തോൽപ്പിച്ച് 22ാം സ്ഥാനത്തായാണ് മാഞ്ചസ്റ്റർ സിറ്റി പ്ലേഓഫിലേക്ക് എത്തിയത്. ഒൻപത് മുതൽ 24 വരെ സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമുകളാണ് പ്ലേഓഫിൽ കളിക്കുന്നത്. ലിവർപൂൾ ആണ് ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്. ബാഴ്സലോണ രണ്ടാമതും.
Read More
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
- Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us