ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍. നിലവില്‍ പട്ടികയില്‍ മുന്‍നിരക്കാരായ ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരക്കുന്ന മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണലിനേയും നേരിടും.

വ്യാഴാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നപ്പോളിക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതായ സിറ്റി ഇറങ്ങുന്നത് എങ്കില്‍. സിറ്റിയുമായുള്ള അഞ്ച് പോയന്‍റിന്‍റെ അകലവും മൂന്നാം സ്ഥാനക്കാരായ ടോട്ടന്‍ഹാമുമായുള്ള മൂന്ന് പോയന്‍റ് അകലവും യുണൈറ്റഡിന്‍റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

ഒരേ പോയന്‍റ് നിലയിലുള്ള ആഴ്സണലിനും ചെല്‍സിക്കും ഇത് നിലമെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്. ഒരുകളി കൂടുതല്‍ കളിച്ച ലിവര്‍പൂളും ബേര്‍ണ്‍ലിയും ഒപ്പത്തിനൊപ്പം ഉണ്ട് എന്നത് ഇരു ടീമുകളുടേയും വാശികൂട്ടുന്നു. വെള്ളിയാഴ്ച നടന്ന യൂറോപ്പാ ലീഗ് മത്സരത്തില്‍ സെര്‍ബിയന്‍ ക്ലബ്ബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനോട് വഴങ്ങിയ അപ്രതീക്ഷിത സമനിലയുടെ ചൂടിലാണ് ആര്‍സീന്‍ വെങറിന്‍റെ പട ഇന്ന് ബൂട്ടണിയുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി x ആഴ്സണല്‍ മത്സരം രാത്രി 7:45നും. ചെല്‍സി x മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം രാത്രി 10 മണിക്കുമാണ്‌ നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് സെലെക്റ്റ് 1, സ്റ്റാര്‍ സ്പോര്‍ട്സ് സെക്റ്റ് 1 എച്ച് ഡി എന്നീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന കളി, ഇന്റര്‍നെറ്റില്‍ കാണുന്നവര്‍ക്ക് ഹോട്ട്സ്റ്റാര്‍ വഴിയും കാണാവുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ