ലണ്ടൻ: കാറപടത്തിപ്പിൽപ്പെട്ട സെർജിയോ അഗ്യൂറോയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ. വാരിയെല്ലിന് പൊട്ടൽ ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ എന്നാൽ പരുക്ക് ഗുരുതരമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. 2 മുതൽ 4 ആഴ്ചവരെ അഗ്യൂറോയ്ക്ക് വിശ്രമം വേണെമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

വ്യാഴ്ച രാത്രി 11 മണിക്ക് ആംസ്റ്റർഡാമിൽവച്ചാണ് അഗ്യൂറോയുടെ കാർ അപകടത്തിൽപ്പെടുന്നത്.
അഗ്യൂറോ സഞ്ചരിച്ച ടാക്സി കാര്‍ ഒരു തൂണില്‍ ഇടിച്ച ചിത്രം പുറത്ത് വന്നിട്ടുണ്ട്. അപകട സമയത്ത് താരം സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് കൂടുതല്‍ പരിക്കില്‍ നിന്നും രക്ഷപ്പെട്ടത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയ്ക്കായി കളിക്കാൻ അഗ്യൂറോ എത്തുമെന്ന് കരുതുന്നത്. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മാഞ്ച്സ്റ്റർ സിറ്റിയുടെ സുപ്രധാന താരങ്ങളിൽ ഒരാളാണ് അഗ്യൂറോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ