/indian-express-malayalam/media/media_files/2025/12/27/manchester-city-vs-nottingham-forest-2025-12-27-20-24-47.jpg)
Source: Manchester City, Instagram
English Premier League: ആവേശപ്പോരാട്ടത്തിനൊടുവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തകർത്ത് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോട്ടിംഗ്ഹാമിനെ അവരുടെ തട്ടകത്തിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത്. സമനിലയിൽ മത്സരം അവസാനിച്ചേക്കും എന്ന് തോന്നിച്ചെങ്കിലും നിശ്ചിത സമയം അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ റയാൻ ഷെർക്കിയിൽ നിന്ന് വിജയ ഗോൾ വന്നു.
40 പോയിന്റോടെയാണ് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. 39 പോയിന്റുള്ള ആർതെറ്റയുടെ ആഴ്സണൽ ഇന്ന് ബ്രൈറ്റണിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ജയിച്ചാൽ ആഴ്സണലിന് ഒന്നാം സ്ഥാനം തിരികെ പിടിക്കാം.
Also Read: Morocco vs Mali: മൊറോക്കോയെ ഞെട്ടിച്ച് മാലി; ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സമനില
മാഞ്ചസ്റ്റർ സിറ്റിയും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള മത്സരത്തിലെ മൂന്ന് ഗോളുകളും വന്നത് രണ്ടാം പകുതിയിലാണ്. 48ാം മിനിറ്റിൽ തിജാനി റെയ്നഡേഴ്സ് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. റയാൻ ഷെർക്കിയുടെ അസിസ്റ്റിൽ നിന്നാണ് തിജാനി സീസണിലെ തന്റെ നാലാമത്തെ ഗോൾ വലയിലാക്കിയത്.
Also Read: മെസി തട്ടിയ പന്തിനായി അടിപിടി കൂടി ആരാധകർ; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിനായി 'റഗ്ബി'!
54ാം മിനിറ്റിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ മറുപടി ഗോൾ എത്തി. ഒമാരി ഹച്ചിൻസണിന്റെ തകർപ്പൻ വോളിയിലൂടെയാണ് നോട്ടിംഗ്ഹാം സമനില പിടിച്ചത്. ഒടുവിൽ 83ം മിനിറ്റിൽ സമനില പൂട്ട് തകർത്ത് റയാൻ ഷെർക്കിയുടെ ഗോൾ വന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് ഫ്രഞ്ച് താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്. നോട്ടിംഗ്ഹാമിനെതിരായ വിജയ ഗോളോടെ സീസണിലെ ബെസ്റ്റ് ട്രാൻസ്ഫർ എന്ന് ആരാധകർ വിധിയെഴുതി കഴിഞ്ഞു.
Also Read: ക്രിക്കറ്റ് ദൈവത്തിന് മെസിയുടെ സമ്മാനം; ചരിത്ര നിമിഷത്തിന് സാക്ഷിയായി വാങ്കഡെ
ആദ്യ പകുതിയിൽ എർലിങ് ഹാലൻഡും ഫോഡനുമെല്ലാം മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നു. എന്നാൽ ഗോൾ അകന്ന് നിന്നു. 16 ഷോട്ടുകളാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വന്നത്. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും പാസുകളിലും പാസുകളിലെ കൃത്യതയിലുമെല്ലാം നോട്ടിംഗ്ഹാം ഫോറസ്റ്റിനേക്കാൾ മികവ് കാണിച്ചത് മാഞ്ചസ്റ്റർ സിറ്റിയാണ്. 91 ശതമാനമാണ് മത്സരത്തിലെ മാഞ്ചസ്റ്റർ സിറ്റിയുടെ പാസ് കൃത്യത.
Read More: സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us