scorecardresearch

Manchester City: 374 എവേ ഫാൻസിന് ടിക്കറ്റ് തുക കളിക്കാർ തിരികെ നൽകും; നീക്കം നാണംകെട്ട തോൽവിക്ക് പിന്നാലെ

Manchester City Ticket Refund: ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നൽകുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

Manchester City Ticket Refund: ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നൽകുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

author-image
Sports Desk
New Update
Manchester City Players Refund Away Fans Tickets

Source: Manchester City, Instagram

Manchester City Champions League: ചിരവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡിന് എതിരെ 2-0ന്റെ തോൽവി. പിന്നാലെ ചാംപ്യൻസ് ലീഗിൽ നോർവേ ക്ലബായ ബോഡോ/ഗ്ലിംറ്റിന് മുൻപിൽ നാണംകെട്ട് വീണത് 3-1ന്. നിരാശപ്പെടുത്തുന്ന ഈ പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിക്കുക മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ചെയ്യുന്നത്. മത്സരം കാണാനെത്തിയ എവേ ഫാൻസിന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ടിക്കറ്റ് തുക മടക്കി നൽകും. 

Advertisment

ചാംപ്യംൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ബോഡോയ്ക്ക് എതിരായ എവേ മത്സരം ജനുവരി 20നായിരുന്നു. ബോഡോയുടെ തട്ടകത്തിൽ നടന്ന മത്സരം കാണാൻ എത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ 374 എവേ ഫാൻസിന് ആണ് കളിക്കാർ ടിക്കറ്റ് തുക തിരികെ നൽകുന്നത്. 

Also Read: Lionel Messi: മെസിയും അർജന്റീന ടീമും മാർച്ചിലും കേരളത്തിലേക്ക് വരില്ല; ഷെഡ്യൂൾ ഇങ്ങനെ

ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നൽകുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ബെർണാഡോ സിൽവ, റുബൻ ഡയസ്, റോഡ്രി, ഹാലൻഡ് ഉൾപ്പെടെയുള്ള താരങ്ങൾ ചേർന്നാണ് ആരാധകർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നത്. 

Also Read: Sadio Mane: ഒരു ജനതയെ ഒരൊറ്റ ചരടിൽ കോർക്കാൻ പ്രാപ്തൻ; സെനഗൽ എന്ന രാജ്യത്തിന്റെ സ്പന്ദനം ഈ മനുഷ്യനാണ്!

മാഞ്ചസ്റ്റർ സിറ്റിയുടെ എവേ ഫാൻസിന് നോർവേയിൽ 25 പൗണ്ട് വരെയാണ് ടിക്കറ്റിനായി മുടക്കേണ്ടി വന്നത്. 374 ആരാധകർക്ക്  ടിക്കറ്റ് തുക മടക്കി നൽകുമ്പോൾ ആകെ വേണ്ടിവരുന്ന തുക 9,357 പൗണ്ട്(ഏകദേശം 11 ലക്ഷം രൂപ) ആണെന്നാണ് റിപ്പോർട്ടുകൾ. 

Also Read: ദയനീയമായ പനേങ്ക കിക്ക്; 30 മിനിറ്റ് നീണ്ട നാടകീയത; ആഫ്രിക്കയുടെ രാജാക്കന്മാരായി സെനഗൽ

മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഏറ്റവും കൂടുതൽ താരങ്ങൾ ഉൾപ്പെട്ട സ്റ്റാർട്ടിങ് ഇലവനായിരുന്നു ബോഡോ/ഗ്ലിംറ്റിന് എതിരെ ഇറങ്ങിയത്. സ്റ്റാർട്ടിങ് ഇലവനിലെ നാല് കളിക്കാരുടെ പ്രായം 21, അല്ലെങ്കിൽ 21ൽ താഴെ ആയിരുന്നു. എട്ട് കളിക്കാർ പരുക്കിന്റെ പിടിയിലായതാണ് മാഞ്ചസ്റ്റർ സിറ്റിയെ വലച്ചത്. 

Read More: Joan Garcia Save: പത്ത് തലയാ ഇവന്! സഹതാരത്തെ തള്ളിയിട്ട് ജോൻ ഗാർഷ്യയുടെ അതിവിചിത്ര സേവ്

Champions League Manchester City

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: