കോവിഡ് വ്യാപനത്തെ തുടർന്ന് നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം മാറ്റിവെച്ചു. ബ്രെന്റ്ഫോഡിനെതിരാ മത്സരമാണ് മാറ്റിവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിലെ 42 കളിക്കാർക്കാണ് ഞായറാഴ്ച വരെ കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ക്ലബ്ബുകളിൽ നിന്നായി 3,805 കളിക്കാരെയും സ്റ്റാഫുകളെയുമാണ് ഇതുവരെ പരിശോധിച്ചത്.
ശനിയാഴ്ച നോർവിച്ചിനെതിരായ 1-0 വിജയത്തിനു ശേഷം ചില യുണൈറ്റഡ് താരങ്ങളും സ്റ്റാഫും പോസിറ്റീവായിരുന്നു. തുടർന്നാണ് ബ്രെന്റ്ഫോർഡിൽ ചൊവ്വാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവയ്ക്കണമെന്നുള്ള യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ബോർഡിനോട് അഭ്യർത്ഥിച്ചത്.
ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടണിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് പ്രീമിയർ ലീഗിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത്.
ഒമിക്രോൺ പശ്ചാത്തലത്തിൽ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ക്ലബ്ബുകൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കണമെന്നും പ്രീമിയർ ലീഗ് ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.
Also Read: യൂവേഫ ചാമ്പ്യന്‍സ് ലീഗ്: പ്രീ ക്വാര്‍ട്ടറില്‍ റയല്‍ – പി എസ് ജി സൂപ്പര്‍ പോരാട്ടം