ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് മാച്ച് ബോൾ മൈതാനത്തേക്ക് എത്തിക്കുന്നത് പലരാജ്യങ്ങളിലും പലതരത്തിലാണ്. മിക്കവാറും ഇടങ്ങളിൽ റഫറിമാർത്തന്നെയോ, കുട്ടികളോ, പഴയ താരങ്ങളോ ആയിരിക്കും മാച്ച് ബോൾ മൈതാനത്ത് എത്തിക്കുക. എന്നാൽ ഇതിൽ പുതിയ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് പോർച്ചുഗൽ. പോർച്ചുഗീസ് കപ്പ് ഫൈനലിലാണ് മാച്ച് ബോളുമായി ഒരാൾ സ്റ്റേഡിയത്തിലേക്ക് പറന്നെത്തിയത്. മാച്ച് ഓഫീഷ്യലുമാരിൽ ഒരാൾതന്നെയാണ് സ്വയം നിയന്ത്രിക്കാനാവുന്ന ഡ്രോൺ ഉപയോഗിച്ച് മൈതാനത്തേക്ക് എത്തിയത്.

ബെൻഫിക്കയും വിറ്റോറിയ ഡി ഗുയിമറസും തമ്മിലുള്ള ഫൈനൽ മത്സരത്തിന് തുടക്കം കുറിക്കും മുൻപാണ് ഈ അപൂർവ്വ സംഭവം. പോർച്ചുഗലിലെ പ്രശസ്തമായ എസ്റ്റാഡിയോ നാഷ്ണൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. റിമോർട്ട് കൺട്രോളർ ഉപയോഗിച്ച് സ്വയം പ്രവർത്തിക്കാവുന്ന ഡ്രോൺ ആണ് ഓഫീഷ്യൽ ഉപയോഗിച്ചത്.

മത്സരത്തിൽ ബെൻഫീക്ക 1 എതിരെ 2 ഗോളുകൾക്ക് വിക്ടോറിയോ ഡി ഗുയ്മറെസിനെ തകർത്തു. ഇത് 36 ആം തവണയാണ് ബെൻഫീക്ക പോർച്ചുഗീസ് കിരിടം നേടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ