ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് സീസൺ പകുതി പിന്നിടുമ്പോഴേക്കും കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. 22 മൽസരങ്ങൾ പൂർത്തിയാകുമ്പോൾ 62 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 15 പോയിന്റ് മുന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് 47 പോയിന്റ് മാത്രമേ ഉള്ളൂ.

ഇന്നലെ നടന്ന മൽസരത്തിൽ വാറ്റഫോർഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. റഹീം സ്റ്റെർലിങ്, സെർജിയോ അഗ്വേറോ, കാബസെല്ലി (സെൽഫ് ഗോൾ) എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ. ആന്ദ്രേ ഗ്രേയാണ് വാറ്റ്ഫോർഡിന്റെ ആശ്വാസ ഗോൾ നേടിയത്

ഇന്നലത്തെ മൽസരത്തോടെ മാഞ്ചസ്റ്റർ സിറ്റി പരാജയമറിയാതെ 19 മൽസരങ്ങൾ പിന്നിട്ടു. ക്രിസ്റ്റൽ പാലസിനെതിരായ അവസാന മൽസരത്തിൽ സിറ്റി ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ