മലേഷ്യൻ മാസ്റ്റേഴ്സ് ഓപ്പണിൽ സെമിഫൈനൽ പോരാട്ടത്തിന് ഇന്ത്യയുടെ സൈന നെഹ്‍വാൾ ഇന്നിറങ്ങും. സ്‍പെയിനിന്റെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് കരോളിന മാരിനാണ് സെമിയിൽ സൈനയുടെ എതിരാളി. മുൻ ലോക ഒന്നാം നമ്പരുകൾ ഏറ്റുമുട്ടുമ്പോൾ കനത്ത പോരാട്ടം തന്നെയാണ് ബാഡ്മിന്റൻ കോർട്ടിൽ ഇന്ന് കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രവിലെ 10.20നാണ് മത്സരം ആരംഭിക്കുന്നത്.

ക്വാർട്ടറിൽ നിലവിലെ ലോക രണ്ടാം നമ്പർ താരം നസോമി ഒക്കുഹാരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സൈനയുടെ സെമി പ്രവേശനം. ആദ്യ സെറ്റ് 21-18 നേടിയ സൈനയ്ക്ക് കനത്ത വെല്ലുവിളിയാണ് രണ്ടാം സെറ്റിൽ നേരിടേണ്ടി വന്നത്. ഒടുവിൽ രണ്ടാം സെറ്റും 23-21ന് സ്വന്തമാക്കി സൈന സെമി യോഗ്യത നേടുകയായിരുന്നു.

ഇതിന് മുമ്പ് പത്ത് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. അഞ്ച് വീതം മത്സരങ്ങൾ ജയിച്ച് ഇരുവരും കരുത്ത് തെളിയിച്ചു. കഴിഞ്ഞ ഒളിംമ്പിക്സിൽ ഇന്ത്യയുടെ തന്നെ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് കരോളിന മാരിൻ സ്വർണ്ണമണിഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ