കോൽക്കത്ത: ഐപിഎല്ലിൽ ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസിൽ തന്പിയെ എമേർജിംഗ് പുരസ്കാര ജേതാവാക്കിക്കൊണ്ട് മലയാളികൾ ശക്തി തെളിയിച്ചതാണ്. പുരസ്കാരം പട്ടികയിൽ ബേസിലിന്റെ പേരും വന്നതോടെ സോഷ്യൽ മീഡിയയിലൂടെ താരത്തിന് വോട്ട് അഭ്യർഥിച്ച് മലയാളികൾ രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ ഐപിഎൽ ഔദ്യോഗിക വെബ് സൈറ്റിൽ നടന്ന വോട്ടെടുപ്പിൽ മുംബൈ താരം നിധീഷ് റാണയെ പിന്നിലാക്കി ബേസിൽ മുന്നേറുകയായിരുന്നു.
ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരം സികെ വിനീതിന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് മലയാളി ആരാധകർ. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നൽകുന്ന ഫാൻസ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം പട്ടികയിലാണ് വിനീതും ഇടം പിടിച്ചത്. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി തയറാക്കിയ പട്ടികയിൽ വിനീത് അടക്കം പത്തു താരങ്ങളാണുള്ളത്. വിനീതിന് വോട്ട് ചെയ്യണം എന്ന് അഭ്യർഥിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Happy to be nominated for the @FPAI's Fans' Player Of The Year Award. Vote for who you think deserves it here: //t.co/2ETGYh4WhC pic.twitter.com/zd0gI1fAKO
— Vineeth (@ckvineeth) June 10, 2017
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും ഐ ലീഗിൽ ബംഗളൂരു എഫ്സിക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്ത വിനീത് ഈ രണ്ടു ടൂർണമെന്റിലും ഇന്ത്യൻ ടോപ് സ്കോറും ആയിരുന്നു. ബംഗളൂരു എഫ്സിയെ ഫെഡറേഷൻ കപ്പ് ജേതാക്കളാകുന്നതിലും വിനീത് നിർണായക പങ്ക് വഹിച്ചു. ഫെഡറേഷൻ കപ്പ് ഫൈനലിൽ വിനീത് നേടിയ ഇരട്ട ഗോളാണ് ബംഗളൂരുവിനെ ജേതാക്കൾ ആക്കിയത്.
വിനീതിനെ കൂടാതെ ഐസോൾ താരം ആൽബിനോ ഗോമസ്, ജയേഷ് റാണെ, റാൾട്ടെ, ഈസ്റ്റ് ബംഗാൾ താരം റോബിൻ സിംഗ്, മോഹൻ ബഗാൻ താരങ്ങളായ പ്രിതം കോട്ടൽ, മജുംദാർ, ബല്‍വന്ത് സിംഗ്, ഷില്ലോങ്ങ് ലജോംഗ് താരം ഐസക്ക്, ചർച്ചിൽ ബ്രദേഴ്സ് താരം ആദിൽ ഖാൻ തുടങ്ങിയവരാണ് അവാർഡിനായി മത്സരിക്കുന്നത്.
സി കെ വിനീതിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്ക് സന്ദർശിക്കൂ: //thefpai.net/vote/
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook