ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അവിടെ മലയാളികളുണ്ടെന്നാണ് വയ്‌പ്. ഇന്ത്യയുടെ ക്രിക്കറ്റ് മൽസരമായാല്‍ പിന്നെ പറയണോ? ഗ്യാലറിയില്‍ മലയാളികള്‍ എത്തിയിരിക്കുമെന്ന് നിസ്സംശയം പറയാം. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി-20 മൽസരം കാണാനും മലയാളികളെത്തിയിരുന്നു.

ചെണ്ട മേളവും പാട്ടുമൊക്കെയായാണ് മലയാളികള്‍ ഇന്ത്യയുടെ കളി കാണാനെത്തിയത്. ഗ്യാലറിയില്‍ ഓളം തീര്‍ത്ത മലയാളികള്‍ പാട്ടു പാടി കളി നിയന്ത്രിക്കാനെത്തിയ പൊലീസുകാരിയെ വരെ ചിരിപ്പിച്ചു കളഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ ഗാന്ധര്‍വ്വത്തിലെ മാലിനിയുടെ തീരങ്ങള്‍ എന്ന പാട്ടു പാടിയാണ് മലയാളികള്‍ സുരക്ഷാ ഉദ്യോഗസ്ഥയെ ചിരിപ്പിച്ചത്.

ചെണ്ടയൊക്കെ കൊട്ടി പാട്ടു പാടാന്‍ തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ സുരക്ഷാ ഉദ്യോഗസ്ഥയുടെ ഗൗരവ്വം വിടാതെ പിടിച്ചു നിന്നെങ്കിലും പാട്ട് കൊട്ടിക്കയറിയതോടെ ചിരിച്ചു പോയി.

സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ പാട്ടിനെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥയെ ഹരാസ് ചെയ്യുന്നതാണ് സംഭവമെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook