കോട്ടപ്പടി: സംസ്ഥാന ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറത്തിന്. തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആതിഥേയരായ മലപ്പുറം 45-ാം സംസ്ഥാന ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിൽ തുടക്കത്തിൽ തന്നെ ലീഡെടുത്ത മലപ്പുറത്തിന് അത് വിജയത്തിലെത്തിക്കാനും സാധിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു മലപ്പുറത്തിന്റെ ആദ്യ ഗോൾ. ജിഷ്ണുവാണ് മലപ്പുറത്തിന് വേണ്ടി ലീഡെടുത്തത്. 44-ാം മിനിറ്റിൽ അനസ് ലീഡ് രണ്ടാക്കിയുയർത്തി.

രാഹുൽ രാജുവായിരുന്നു മലപ്പുറത്തിന് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 69-ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. ഒരു ഘട്ടത്തിൽ തിരുവനന്തപുരം ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ജയം മലപ്പുറത്തിനൊപ്പമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook