വാലറ്റത്തെ കൂട്ടുപിടിച്ച് ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെക്ക് മൂന്നാം ടെസ്റ്റിൽ കന്നിസെഞ്ച്വറി. 87 പന്തിലാണ് ഹർദ്ദിക് പാണ്ഡ്യ 106 റൺസ് നേടിയത് നേടിയത്. എട്ട് ഫോറും ഏഴ് സിക്സറുമാണ് പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് അതിർത്തി കടന്നത്.
വാലറ്റ നിരയിൽ എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനൊപ്പവും പത്താം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പവുമാണ് ഹർദ്ദിക് പാണ്ഡ്യ മികച്ച ഇന്നിംഗ്സ് പുറത്തെടുത്തത്.
ഇടംകൈയ്യൻ സ്പിന്നർ പുഷ്പകുമാരയുടെ ഒരോവറിൽ രണ്ട് ഫോറും മൂന്ന് സിക്സറും പറത്തിയാണ് പാണ്ഡ്യ മൂന്നാം ടെസ്റ്റിന് ട്വന്റി ട്വന്റിയുടെ നിറം നൽകിയത്. തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ ഇന്ത്യൻ ടീമിനെ അവസരോചിതമായി ഉയർന്നാണ് പാണ്ഡ്യ മികച്ച നിലയിലേക്ക് എത്തിച്ചത്.
Power packed century
Power packed celebration
Power packed reception in the dressing room
Power Pandya@hardikpandya93 #SLvIND #TeamIndia pic.twitter.com/DAJX2EiSG0— BCCI (@BCCI) August 13, 2017
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 487 റൺസ് എടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ഹർദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായി. ഒന്നാം വിക്കറ്റിൽ 188 റൺസ് അടിച്ചു ചേർത്ത് ശിഖർ ധവാനും(119), കെ.എൽ രാഹുലും (85) 188 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. എന്നാൽ പിന്നീട് വലിയ കൂട്ടുകെട്ടുകളുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.
Wow ! What an incredible century by @hardikpandya7 . Well done mere KungFu Pandya. Mazaa aa gaya.#INDvSL
— Virender Sehwag (@virendersehwag) August 13, 2017
എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനൊപ്പമാണ് പാണ്ഡ്യ ശക്തമായ കൂട്ടുകെട്ട്(62) പണിതത്. മുഹമ്മദ് ഷമിക്കൊപ്പം ഒൻപതാം വിക്കറ്റിൽ 20 റൺസ് നേടിയ പാണ്ഡ്യയ്ക്ക് ശക്തമായ പിന്തുണയുമായി ഉമേഷ് യാദവാണ് ക്രീസിലുള്ളത്.
ആദ്യരണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗോളില്‍ നടന്ന ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ ടെസ്റ്റ് കൂടി വിജയിച്ചാല്‍ അത് ചരിത്രമാകും. ശ്രീലങ്കയാകട്ടെ അത്ര ഫോമിലല്ലാത്ത അവസ്ഥയിലുമാണ്. ടീമിലെ പല പ്രമുഖരും ഫോമിലല്ലാത്തതും ചിലര്‍ പരിക്കുമൂലം മാറി നില്ക്കുന്നതും ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു.
ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ച 1932 മുതല്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര മുഴുവനായി നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടെസ്റ്റ് വിജയിക്കാനായാല്‍ അത് കോഹ്ലിയുടെ നായകകിരീടത്തില് ഒരു പൊന്‍തൂവലാകും.