ആധുനിക ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റിനെ നേട്ടങ്ങളുടെ നെറുകയ്യിൽ എത്തിച്ച താരമാണ് മഹേന്ദ്ര സിങ്ങ് ധോണി. നായകനെന്ന നിലയിൽ ധോണി സ്വന്തമാക്കിയ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. ക്രിക്കറ്റ് ആരാധകർക്ക് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഏറെ ഇഷ്ടം. എന്നാൽ വിക്കറ്റിന് പിന്നിലെ ധോണിയുടെ കഴുകൻ കണ്ണ് എതിരാളികളെ ഏറെ ഭയപ്പെടുത്തുന്നത്. ധോണി സ്റ്റംമ്പിന് പിറകിൽ നിൽക്കുമ്പോൾ ക്രീസ് വിട്ട് കളിക്കാൻ ആരും ഭയക്കും. റൺസിനായി ഓടുമ്പോൾ പോലും ധോണി സ്റ്റംമ്പിന് അടുത്തുണ്ടെങ്കിൽ ബാറ്റ്സ്മാൻമാരുടെ നെഞ്ചിടിപ്പ് കൂടും. കാരണം മിന്നൽ വേഗത്തിൽ ധോണി കുറ്റി പിഴുതെടുക്കും.

ടെസ്റ്റ് ക്രിക്കറ്റിൽ 90 മത്സരങ്ങളിൽ നിന്നായി 256 ക്യാച്ചുകളും 38 സ്റ്റംമ്പിങ്ങുകളുമാണ് ധോണി എടുത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 284 മത്സരങ്ങളിൽ നിന്നായി 269 ക്യാച്ചുകളും 94 സ്റ്റംമ്പിങ്ങുമാണ് ധോണിയുടെ സമ്പാദ്യം. ട്വന്റി-20 ക്രിക്കറ്റിൽ 76 മത്സരങ്ങളിൽ നിന്ന് 42 ക്യാച്ചും 23 സ്റ്റംമ്പിങ്ങുകളും ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ