scorecardresearch
Latest News

അതിർത്തിക്കപ്പുറത്തെ സൗഹൃദം; ധോണിയെ കാണാൻ പാക് സൂപ്പർ താരമെത്തി

ദുബായിൽ ടീം ഇന്ത്യയുടെ പരിശീലനത്തിനിടെയാണ് സൗഹൃദ കൂടിക്കാഴ്ച നടന്നത്

അതിർത്തിക്കപ്പുറത്തെ സൗഹൃദം; ധോണിയെ കാണാൻ പാക് സൂപ്പർ താരമെത്തി

ദുബായ്: ഏഷ്യാ കപ്പിനുളള മുന്നൊരുക്കങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. യുഎഇയിലെത്തിയ ഏഷ്യൻ ടീമുകളെല്ലാം ശക്തമായ പോരാട്ടത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. എങ്കിലും മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ സാന്നിദ്ധ്യം ടീം ഇന്ത്യക്ക് പകരുന്ന ആവേശവും ചെറുതല്ല.

ഇന്നലെ പരിശീലനത്തിനിടെ ഇന്ത്യൻ ക്യാംപിൽ ഒരു അപ്രതീക്ഷിത അതിഥിയെത്തി. എം.എസ്.ധോണിയെ കാണാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. മറ്റാരുമല്ല, പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്. ഇന്ത്യയുടെ പരിശീലന സെഷനിടെ ധോണിയെ തേടിയെത്തിയ മാലിക് കുശലാന്വേഷണം നടത്തി.

ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും ഒരേ മൈതാനത്താണ് പരിശീലനം നടത്തിയത്. പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് മാലിക്ക് ഇന്ത്യന്‍ താരങ്ങള്‍ക്ക് അടുത്തേക്ക് നടന്നുവന്നത്.  രോഹിത് ശര്‍മ മാലിക്കിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് നേരെ ധോണിക്ക് അടുത്തെത്തിയ മാലിക്ക് കുശലാന്വേഷണം നടത്തി തിരികെ പോയി. മറ്റ് താരങ്ങളുമായി മാലിക് സംസാരിച്ചില്ല.  ഈ മാസം 19 നാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mahendra singh dhoni and shoaib malik meet during practice in dubai ahead of asia cup 2018