ക്രിക്കറ്റിലായാലും ഫുട്ബോളായാലും താരങ്ങളുടെ ആഘോഷങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഓരോ തവണയും വ്യത്യസ്തമായ ആഘോഷങ്ങൾ കൊണ്ട് കാണികളെ ഞെട്ടിക്കാൻ താരങ്ങളും ശ്രമിക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ ആഘോഷ പ്രകടനത്തിലൂടെ കാണികളെ ത്രസിപ്പിക്കുന്നതിൽ മുൻനിരയിൽ തന്നെയുള്ള താരമാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രെയ്സ് ഷംസി. ഓരോ തവണയും വിക്കറ്റ് വീഴ്ത്തുമ്പോൾ ഏറ്റവും ഭംഗിയായും വ്യത്യസ്തമായും ആഘോഷിക്കാൻ ഈ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ശ്രമിക്കാറുണ്ട്. കളിച്ച് കളിച്ച് ഒടുവിൽ മാജിക് വരെ താരത്തിന്റെ വിക്കറ്റ് ആഘോഷത്തിന്റെ ഭാഗമായി.
ഇംസാൻസി സൂപ്പർ ലീഗിൽ ഡേവിഡ് മില്ലറുടെ വിക്കറ്റെടുത്ത ശേഷമാണ് കളിക്കാളത്തിൽ താരം മാജിക് കാട്ടിയത്. പാൾ റോക്സ് താരമായ തബ്രെയ്സ് ഷംസി ഡേവിഡ് മില്ലറെ തന്റെ സഹകളിക്കാരന്റെ കൈകളിൽ എത്തിച്ച ശേഷം പോക്കറ്റിൽ നിന്ന് ഒരു ചുമന്ന തുവാലെയെടുത്തു, അത് ഉയർത്തി പിടിച്ചു. പിന്നെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്നത് ആ തുവാല ഒരു ദണ്ഡായി മാറുന്നതാണ്. നോക്കിനിൽക്കെയാണ് ഈ മായാജാലം.
WICKET!
A bit of magic from @shamsi90
#MSLT20 pic.twitter.com/IxMqRYF1Ma— Mzansi Super League (@MSL_T20) December 4, 2019
Tabraiz Shamsi’s celebration. This is some crazy stuff. pic.twitter.com/keMDKefw0M
— Mazher Arshad (@MazherArshad) December 5, 2019
Tabraiz Shamsi with the greatest celebration in sporting history. pic.twitter.com/KPdQF6xWV5
— Sᴀᴄʜɪɴ ッ (@sachinofcl) December 4, 2019