Latest News

ജയം മാഞ്ചസ്റ്റർ സിറ്റിക്ക്; സെമിഫൈനലിന് യോഗ്യത നേടി ടോട്ടനം

ഗോൾ നില 4-4 ആയിരുന്നിട്ട് കൂടി എവേ ഗോളിന്റെ ആനൂകൂല്യത്തിലാണ് ടോട്ടനം സെമി ഉറപ്പിച്ചത്

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. എന്നാൽ ആദ്യ പാദത്തിൽ നേടിയ ഗോളിന്റെ ആനുകൂല്യത്തിൽ ടോട്ടനം സെമി ബെർത്ത് ഉറപ്പിച്ചു. രണ്ടാംപദ മത്സരത്തിൽ പിറന്നത് ഏഴ് ഗോളുകളാണ്. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം.

സെമിയിലേക്കുള്ള ദൂരം എക്സ്ട്ര ടൈമിൽ സിറ്റി മറികടന്നെങ്കിലും വാർ വില്ലനാവുകയായിരുന്നു. നാടകീയ നിമിഷങ്ങൾക്ക് ഒടുവിലാണ് ഗോൾ നില 4-4 ആയിരുന്നിട്ട് കൂടി എവേ ഗോളിന്റെ ആനൂകൂല്യത്തിൽ ടോട്ടനം സെമി ഉറപ്പിച്ചത്.

ആദ്യ പകുതിയുടെ 11 മിനിറ്റുകൾ പിന്നിടുമ്പോൾ തന്നെ നാല് ഗോളുകൾ പിറന്ന മത്സരത്തിൽ ഇരു ടീമുകളും ക്വാർട്ടർ മാത്രം മുന്നിൽ കണ്ടു പോരാടി. നാലാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിലൂടെ ആദ്യം മുന്നിലെത്തിയത് സിറ്റിയായിരുന്നു. മൂന്ന് മിനിറ്റുകൾക്കപ്പുറം സണ്‍ ഹ്യൂങ് മിന്നിന്റെ കാലുകൾ ടോട്ടനത്തെ ഒപ്പമെത്തിച്ചു. 10-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി സണ്‍ ഹ്യൂങ് മിൻ തന്നെ ടോട്ടനത്തിന് ലീഡും സമ്മാനിച്ചു. എന്നാൽ അടുത്ത മിനിറ്റിൽ ബെർണാഡോ സിൽവയുടെ കാലുകൾ ലക്ഷ്യം കണ്ടതോടെ വീണ്ടും ഒപ്പത്തിനൊപ്പം.

Read: യുവന്റസും യുണൈറ്റഡും പുറത്ത്; മെസി മാജിക്കില്‍ ബാഴ്‌സ

റഹീം സ്റ്റെർലിങ് 21-ാം മിനിറ്റിലും ഗോൾ നേടിയതോടെ സിറ്റി സെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യ പകുതിയിൽ 3-2ന് ലീഡെടുത്ത സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഉയർത്തി. 59-ാം മിനിറ്റിൽ സെർജിയോ അഗ്വിറോയാണ് സിറ്റിക്ക് വേണ്ടി നാലാം ഗോൾ നേടിയത്. എന്നാൽ 73-ാം മിനിറ്റിൽ ഫെർണാണ്ടൊ ലോറന്റെ ടോട്ടനത്തിന് വേണ്ടി നേടിയ ഗോൾ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചു.

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ പോരാടിയ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എക്സ്ട്രാ ടൈമില്‍ സ്റ്റെര്‍ലിങ് ഒരു ഗോൾ കൂടി അടിച്ചു. ഇത്തിഹാദ് സ്‌റ്റേഡിയത്തിന്റെ ഗാലറി ഇളകിമറിഞ്ഞു. പക്ഷെ ടോട്ടനം വിട്ടുകൊടുത്തില്ല. വിഎആർ വേണമെന്ന് ടോട്ടനത്തിന്റെ ആവശ്യം റഫറി അംഗീകരിച്ചു. വിഎആറിൽ ഗോള്‍ ഓഫ് സൈഡ് ആണെന്ന് വിധിക്കുകയും ചെയ്തു. ഇതോടെ കളി ജയിച്ചിട്ടും സിറ്റി പുറത്തേക്കും ടോട്ടനം സെമിയിലേക്കും പ്രവേശിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Machester city vs tottenham quarter final result var

Next Story
IPL 2019 SRH vs CSK Live Updates: തലയില്ലാതെ ഇറങ്ങിയ ചെന്നെെ വാലും ചുരുട്ടി ഓടി; ഹെെദരാബാദിന് അനായാസ ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com