Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ബാറ്റ്സ്മാൻ അടിച്ച പന്ത് നേരെ ബൗളറുടെ തലയിൽ ഇടിച്ചു; ഗുരുതര പരുക്ക്

നാലാം ഓവറിൽ പന്തെറിയാനെത്തിയ ഫ്ലെച്ചറിന് ആദ്യ പന്തില്‍ തന്നെയാണ് അപകടം സംഭവിച്ചത്

ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തലയില്‍ വന്നിടിച്ച് നോട്ടിംങ്ഹാംഷെയര്‍ ബൗളര്‍ക്ക് ഗുരുതര പരുക്ക്. പേസ് ബൗളർ ലൂക്ക് ഫ്‌ളെച്ചറിനാണ് തലക്ക് പരുക്കേറ്റ്ത്. ബര്‍മിംങ്ഹാം ബിയേഴ്‌സിനെതിരെ നടന്ന നാറ്റ് വെസ്റ്റ് ട്വന്റി-20 മത്സരത്തിനിടെയായിരുന്നു സംഭവം.

നാലാം ഓവറിൽ പന്തെറിയാനെത്തിയ ഫ്ലെച്ചറിന് ആദ്യ പന്തില്‍ തന്നെയാണ് അപകടം സംഭവിച്ചത്. കുത്തിയുയര്‍ന്നു വന്ന പന്ത് ബര്‍മിങ് ഹാമിന്റെ ബാറ്റ്‌സ്മാന്‍ സാംഹെയിന്‍ കയറിവന്ന് നേരെ സ്ട്രൈറ്റ് ബൗണ്ടടറിയടിക്കാൻ ശ്രമിക്കുകയായിരുന്നു. പന്ത് തടയാനാകുന്നതിന് മുമ്പ് തന്നെ ഫ്ലെച്ചറുടെ തലയില്‍ ഇടിക്കുകയായിരുന്നു.

സംഭവത്തിന്റെ ഗുരതരാവസ്ഥ മനസിലാക്കി അമ്പയര്‍ അപ്പോള്‍ തന്നെ വൈദ്യ സഹായം തേടുന്നതും ഓടിയെത്തിയ കളിക്കാര്‍ തലയില്‍ കൈ വെച്ച് നില്‍ക്കുന്നതും വീഡിയോയിലുണ്ട്. അപകടനില തരണം ചെയ്‌തെന്ന് ഫ്ലെച്ചർ പിന്നീട് ട്വീറ്റ് ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Luke fletcher play suspended as nottinghamshire bowler suffers head injury

Next Story
കുബ്ലെയുടെ പിൻഗാമിയെ നാളെ അറിയാം; രവിശാസ്ത്രിക്കും സെവാഗിനും സാധ്യതയെന്ന് റിപ്പോർട്ടുകൾRavi , Sehwag
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express