മൊണാക്കോ: യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2017-18 വർഷത്തിലെ യുവേഫ പുരസ്‌കാരം റയൽ മഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പിന്തളളിയാണ് മോഡ്രിച്ചിന്റെ മുന്നേറ്റം.

പട്ടികയിൽ സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ നിന്നും ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡ‌ോ രണ്ടാമതാണ്. ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായാണ് മൂന്നാം സ്ഥാനത്ത്. എന്നാൽ ബാഴ്‌സയുടെ നെടുംതൂണായ ലയണൽ മെസ്സിയ്ക്ക് പട്ടികയിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അന്റൊയ്ൻ ഗ്രീസ്മൻ ആണ് പട്ടികയിൽ നാലാം സ്ഥാനം. കിലിയൻ എംബപ്പെ, കെവിൻ ഡിബ്രൂയിൻ, റാഫേൽ വരാൻ, ഈഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.

മികച്ച താരമായി മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച സ്ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മികച്ച മദ്ധ്യനിര താരത്തിനുളള ബഹുമതി മോഡ്രിച്ച് തന്നെ കൈയ്യടക്കി. റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനും സ്‌പാനിഷ് താരവുമായ സെർജിയോ റാമോസാണ് മികച്ച പ്രതിരോധനിരക്കാരൻ. റയലിന്റെ ഗോൾകീപ്പറായ കെയ്‌ലർ നവാസ് മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ