ലോകഫുട്ബോളർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക തയ്യാർ; ഒരു പതിറ്റാണ്ടിന് ശേഷം പട്ടികയിൽ മെസി ഇല്ല

11 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് സൂപ്പർ താരം മെസ്സി അന്തിമ പട്ടികയിൽ ഇടംപിടിക്കാതെ പോകുന്നത്

ലോകഫുട്ബോളർ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു. മൂന്ന് താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് , ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയ പുരുഷ താരങ്ങൾ.

ആറാം തവണയും അവാർഡ് നേട്ടം ആഘോഷിക്കാനാണ് റൊണാൾഡോ എത്തുന്നത്. ഒപ്പം തുടർച്ചയായ മൂന്നാം വർഷവും നേട്ടം കൊയ്ത് ഹാട്രിക്ക് തികയ്ക്കാനും. 11 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് സൂപ്പർ താരം മെസ്സിയില്ലാത്ത അന്തിമ പട്ടികയാകുന്നത്. അഞ്ച് തവണയാണ് മെസ്സി മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

തുടർച്ചയായ മൂന്നാം വട്ടവും ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിൽ എത്തിച്ചതാണ് റൊണാൾഡോയെ അന്തിമ പട്ടികയിൽ എത്തിച്ചത്. 33 കാരനായ ഈ പോർച്ചുഗീസ് ക്യാപ്റ്റൻ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനൊപ്പമാണ്. പുതിയ സീസണിലാണ് പഴയ തട്ടകമായ റയലിൽ നിന്ന് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് റൊണോ എത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററാണ് മുഹമ്മദ് സലാഹ്. ലിവർപൂളിനായി കഴിഞ്ഞ സീസണിൽ 44 ഗോളുകളാണ് സലാഹ് അടിച്ചുകൂട്ടിയത്. ഇത്തവണ ആഫ്രിക്കാൻ ഭൂഖണ്ഡത്തിലെ മികച്ച താരമായി സലാഹ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1995 ൽ ജോർജ് വെഹ് ലോകഫുട്ബോളറായി തിരഞ്ഞടുക്കപ്പെട്ടതിന് ശേഷം പുരസ്കാരം ആഫ്രിക്കയിൽ എത്തിയിട്ടില്ല.

ക്രൊയേഷ്യയെ ലോകകപ്പ് ഫൈനൽ വരെ എത്തിച്ച താരമാണ് ലൂക്കാ മൊഡ്രിച്ച്. 2018 റഷ്യൻ ലോകകപ്പിലെ മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മുഹമ്മദ് സലാഹയെയും പിന്തള്ളി യൂറോപ്പിലെ മികച്ച താരമായും മൊഡ്രിച്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വനിത പോരട്ടത്തിൽ ബ്രസീലിന്റെ മാർത്ത, ജർമ്മൻ ക്യാപ്റ്റൻ സെനീഫർ മെറുഷേൻ, നോർവേ താരം ആദാ ഹെഗർബെർഗ് എന്നിവരാണ് അന്തിമ പട്ടികയിൽ ഉള്ളത്. ഇതിന് മുമ്പ് അഞ്ച് തവണ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മാർത്തക്ക് തന്നെയാണ് ഇത്തവണയും പോരാട്ടത്തിൽ മുന്നിൽ.

ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത പരിശീലകൻ ദിദിയർ ദെഷാംപ്സും ഫ്രാൻസിന്റെ തന്നെ ഇതിഹാസ താരം സിനദിൻ സിദാനുമാണ് മികച്ച പരിശീലകനാകാനുള്ള പോരാട്ടത്തിൽ മുന്നിൽ. റയലിനെ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് നേടികൊടുത്തുകൊണ്ടാണ് സിദാൻ പട്ടികയിൽ ഇടംപിടിച്ചത്. ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കോ ഡലിച്ചാണ് അന്തിമ പട്ടികയിലുള്ള മറ്റൊരു പരിശീലകൻ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Luka modric cristiano ronaldo or mo salah will be the fifa mens player of the year for

Next Story
ടെസ്റ്റ് റാങ്കിംഗ്; കോഹ്ലി തന്നെ ഒന്നാമൻ, സാം കുറാനും നേട്ടം
The moderation of comments is automated and not cleared manually by malayalam.indianexpress.com