scorecardresearch

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്; പേര് പ്രഖ്യാപിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസി

ആർ‌പി‌ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ പേര് കണ്ടെത്തുന്നതിനായി ആരാധകര്‍ക്കിടയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്; പേര് പ്രഖ്യാപിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ പേര് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നായിരിക്കും. ഉടമ സഞ്ജീവ് ഗോയങ്കയാണ് ഇക്കാര്യം അറിയിച്ചത്.

ആർ‌പി‌ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ പേര് കണ്ടെത്തുന്നതിനായി ആരാധകര്‍ക്കിടയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. പേര് പ്രഖ്യാപിച്ച ശേഷം എല്ലാ ആരാധകര്‍ക്കും സഞ്ജയ് ഗോയങ്ക നന്ദി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ആര്‍പിഎസ്ജി ഗ്രൂപ്പ് 7,090 കോടി രൂപയ്ക്കായിരുന്നു ലഖ്‌നൗ ടീമിനെ സ്വന്തമാക്കിയത്. 5635 കോടി രൂപയ്ക്ക് ഐറേലിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (സിവിസി ക്യാപിറ്റൽ പാർട്‌ണേഴ്‌സ്) വാങ്ങിയ അഹമ്മദാബാദാണ് മറ്റൊരു പുതിയ ടീം.

ജനുവരി 21 ന് കെ. എല്‍. രാഹുല്‍ (17 കോടി രൂപ), മാര്‍ക്കസ് സ്റ്റോയിനിസ് (9.2 കോടി രൂപ), രവി ബിഷ്ണോയി (നാല് കോടി രൂപ) എന്നീ താരങ്ങളെ ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദാകട്ടെ ഹാര്‍ദിക് പാണ്ഡ്യ, റഷീദ് ഖാന്‍ എന്നിവരെ 15 കോടി രൂപയ്ക്കും ഷുഭ്മാന്‍ ഗില്ലിനെ ഏഴ് കോടി രൂപയ്ക്കും ടീമിലെത്തിച്ചു.

ഫെബ്രുവരി 12,13 തീയതികളിലാണ് മെഗാ താരലേലമെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ച്ച് അവസാന വാരമായിരിക്കും പുതിയ ഐപിഎല്‍ സീസണിന് തുടക്കമാകുക.

Also Read: ഇന്ത്യൻ വാതുവയ്പുകാർ ഒത്തുകളിക്കായി ഭീഷണിപ്പെടുത്തി: സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ബ്രണ്ടൻ ടെയ്‌ലർ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Lucknow franchise names their team lucknow super giants