/indian-express-malayalam/media/media_files/uploads/2023/08/PANDYA.jpg)
വിന്‍ഡീസ് പരമ്പര തോല്‍വിയില്‍ ഹാര്‍ദിക് പാണ്ഡ്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. അഞ്ചാം മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര 3-2ന് സ്വന്തമാക്കിയത്. അവസാന ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ഫ്‌ലോറിഡയിലെ ലോഡര്‍ഹില്ലില്‍ വിന്‍ഡീസിന് 166 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ബ്രാന്‍ഡന്‍ കിംഗ് (85*) ന്റെ മികവില്‍ 12 പന്തും ശേഷിക്കെ മത്സരം അവസാനിച്ചു.
2021 ജൂലൈയില്‍ ശ്രീലങ്കയില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര തോറ്റതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര തോല്‍വിയാണിത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് മുതല്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പരയാണ് തോല്‍വിയാണിത്. ''തോല്‍ക്കുന്നത് ചിലപ്പോള്‍ നല്ലതാണ്. ഇത് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു'' മത്സര ശേഷം പണ്ഡ്യ പറഞ്ഞു.
''നിങ്ങള്‍ കാണുകയാണെങ്കില്‍, പത്ത് ഓവറുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ആ ഘട്ടം നഷ്ടപ്പെട്ടു. ഞാന്‍ വന്നപ്പോള്‍ മുതല്‍, എനിക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ എന്റെ സമയമെടുത്തു, ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം നേട്ടമക്കാനായില്ല. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ സ്വയം വെല്ലുവിളിക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മത്സരങ്ങളെല്ലാം നമ്മള്‍ പഠിക്കേണ്ട മത്സരങ്ങളാണ്. ഞങ്ങള്‍ ഒരു ഗ്രൂപ്പായി സംസാരിച്ചിട്ടുണ്ട്, തിരിഞ്ഞുനോക്കുമ്പോള്‍, ഇവിടെ അല്ലെങ്കില്‍ അവിടെ ഒരു പരമ്പര പ്രശ്‌നമല്ല, പക്ഷേ ലക്ഷ്യത്തോടുള്ള പ്രതിബദ്ധത പ്രധാനമാണ്.
അടുത്ത വര്‍ഷം കരീബിയന്‍, യുഎസ്എ എന്നിവിടങ്ങളില്‍ നടക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു, ''ഇത് വളരെ ദൂരെയാണ്. നമുക്ക് ഏകദിന ലോകകപ്പ് വരാനിരിക്കുകയാണ്. ഒരുപാട് പഠിക്കാനുണ്ട്. എല്ലാ ടീമംഗങ്ങള്‍ക്കും പ്രത്യേക പറയുന്നു. അവര്‍ മികച്ച പ്രകടനം കാണിച്ചു. വിജയവും തോല്‍വിയും പ്രക്രിയയുടെ ഭാഗമാണ്, അതില്‍ നിന്ന് ഞങ്ങള്‍ പഠിക്കുമെന്ന് ഉറപ്പാക്കാന്‍ പോകുകയാണ്. പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിലക് വര്‍മ്മ, മുകേഷ് കുമാര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരെ ഇന്ത്യന്‍ നായകന്‍ അഭിനന്ദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.