ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാഹ് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് ആരാധഖരെ അമ്പരപ്പിച്ചു. താടിയും മീശയും കളഞ്ഞാണ് അദ്ദേഹം പുതിയ രൂപം പരീക്ഷിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിവര്‍പൂള്‍ സഹതാരങ്ങള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി.
ആരാധകരും അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ട് പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. ഇതുവരെ കാണാത്തൊരു ലുക്കില്‍ സലാഹിനെ കണ്ടപ്പോള്‍ ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു. ഒരൊറ്റ മണിക്കൂറിനുള്ള തന്നെ ഒരു മില്യണ്‍ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഏകദേശം 23 മില്യണ്‍ ആളുകളാണ് സലാഹിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
സലാഹിന്റെ സഹോദരാണ് ഇതെന്നാണ് ക്രൊയേഷ്യന്‍ താരം ഡീജാന്‍ ലൊവ്റേന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സലാഹിനെ വളരെ ചെറുപ്പം ആയതായി തോന്നുന്നതായി പലരും കമന്റ് ചെയ്തു. താടിയും മീശയും തിരികെ എത്രയും പെട്ടെന്ന് വളര്‍ത്തണമെന്നാണ് ചില ആരാധകര്‍ ആവശ്യപ്പെട്ടത്.