പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയകുതിപ്പ് തുടരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെമ്പടയുടെ വിജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 19 പോയിന്റായി ഉയർത്താനും ലിവർപൂളിനായി.
ആദ്യ പകുതിയുടെ 35-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ അലക്സ് ഓക്സ്ലേഡിന്റെ ഗോളിൽ ലീഡ് ഉയർത്തി. തിരിച്ചടിക്കാനുള്ള വെസ്റ്റ് ഹാമിന്റെ ശ്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുക കൂടി ചെയ്തതോടെ ലിവർപൂളിന് സീസണിലെ 23-ാം വിജയം.
equipos enfrentados
equipos vencidos
puntos de ventaja¿El título ? #YNWA #Liverpool pic.twitter.com/EcrL27cfWV
— EstoEsAnfield (@estoesanfield_) January 29, 2020
തുടക്കം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനായെങ്കിലും വെസ്റ്റ് ഹാമിന്റെ പ്രതിരോധം തകർക്കുന്നതിൽ ആദ്യമൊക്കെ ലിവർപൂൾ നന്നെ പരാജയപ്പെട്ടു. ഡേവിഡ് മോയ് നയിച്ച വെസ്റ്റ് ഹാമിന്റെ പ്രതിരോധ കോട്ടയിൽ വിള്ളലുണ്ടാക്കാൻ ലിവർപൂൾ പണിപ്പെടുന്നതിനിടയിലാണ് ആതിഥേയരുടെ വക ഉറച്ച ഒരു മുന്നേറ്റം ലിവർപൂൾ ഗോൾമുഖത്തേക്ക് നടന്നത്. എന്നാൽ ഓഫ് സൈഡിലായിരുന്ന മാന്വുൽ ലാൻസിനി ഓഫ് സൈഡിലായത് അപകടം ഒഴിവാക്കുകയായിരുന്നു.
35-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലക്ഷ്യത്തിലെത്തിച്ചായിരുന്നു സലാ സന്ദർശകരെ മുന്നിലെത്തിച്ചത്. 52-ാം മിനിറ്റിൽ ലിവർപൂൾ നടത്തിയ കൗണ്ടർ അറ്റാക്കാണ് വെസ്റ്റ് ഹാം വല ചലിപ്പിച്ചത്. സലായുടെ പാസിൽ വെസ്റ്റ് ഹാം ഗോൾമുഖത്തേക്ക് കുതിച്ച അലക്സ് ഓക്സ്ലേഡ് ലിവർപൂളിനായി രണ്ടാം ഗോൾ സ്വന്തമാക്കി.
MAGIC MO
A goal and an assist for @MoSalah tonight pic.twitter.com/HpxeIQMUQb
— Liverpool FC (@LFC) January 29, 2020
നിലവിൽ 24 മത്സരങ്ങളിൽ നിന്ന് 23 ജയം സ്വന്തമാക്കിയ ലിവർപൂളിന്റെ അക്കൗണ്ടിൽ 70 പോയിന്റാണുള്ളത്. അത്ര തന്നെ മത്സരം കളിച്ച മാഞ്ചസ്റ്റർ സിറ്റി 16 ജയവുമായി 51 പോയിന്റുകൾ നേടി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ലെയ്സ്റ്റർ സിറ്റിക്ക് 24 മത്സരങ്ങളിൽ നിന്ന് 15 ജയവുമായി 48 പോയിന്റാണുള്ളത്.