കിരീടത്തോട് കൂടുതൽ അടുത്ത് ലിവർപൂൾ; തകർപ്പൻ ജയവുമായി യുണൈറ്റഡും

എതിരില്ലാത്ത നാല് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം

Liverpool vs Crystal Palace , ലിവർപൂൾ, ക്രിസ്റ്റൽ പാലസ്, Manchester united vs Shefield United , മാഞ്ചസ്റ്റർ യുണൈറ്റഡ്, premier League , പ്രീമിയർ ലീഗ്. Football news in malayalam, sports news malayalam, IE Malayalam, ഐഇ മലയാളം

ചെമ്പടയുടെ 30 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇനി അധികം കാത്തിരിപ്പ് വേണ്ട. ഇന്ന് നടന്ന ക്രിസ്റ്റർ പാലസിനെതിരായ മത്സരം ജയിച്ചതോടെ ലിവർപൂളിന് ഇനി കിരീടത്തിൽ മുത്തമിടാൻ വേണ്ടത് രണ്ട് പോയിന്റുകൾ മാത്രമാണ്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഷീഫിൽഡ് യുണൈറ്റഡിനെ മഞ്ചസ്റ്റർ മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

ആൽഫീൽഡിലെ ആധിപത്യം ചെമ്പടയ്ക്ക് തന്നെയായിരുന്നു. 23-ാം മിനിറ്റിൽ ട്രെന്റ് ആർണോൾഡിന്റെ ഗോളിൽ മുന്നിലെത്തിയ ലിവർപൂളിന് വേണ്ടി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മുഹമ്മദ് സലാ ലീഡ് ഉയർത്തി (44-ാം മിനിറ്റ്). ഫ്രീകിക്കിലൂടെയായിരുന്നു അർണോർഡ് ഗോൾ നേടിയതെങ്കിൽ ഫാബിയാനോയിൽ നിന്ന് അളന്ന് മുറിച്ച ലഭിച്ച പാസ് സലാ വലയിലാക്കുകയായിരുന്നു.

Read More: ഫുട്‌ബോൾ ലോകത്തെ ‘മിശിഹ’; മെസിയുടെ ഉയിർത്തെഴുന്നേൽപ്പുകൾ

മൂന്നാം ഗോൾ പിറന്നത് ഫാബിയാനോയുടെ തന്നെ കാലിൽ നിന്ന്. 55-ാം മിനിറ്റിൽ തകർപ്പൻ ലോങ് റേഞ്ചിലൂടെ ഫാബിയാനോ ലീഡ് മൂന്നാക്കി. അടുത്ത അവസരം സൂപ്പർ താരം മാനെയ്ക്ക്. 69-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിലെ അവസാന ആണിയും ആൻഫീൽഡിലെ പോരാളികൾ തറച്ചതോടെ ചെമ്പടയ്ക്ക് സീസണിലെ 28-ാം ജയം.

അന്തോണി മർത്തിയാലിന്രെ ഹാട്രിക് മികവിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഏഴ് വർഷത്തിന് ശേഷമാണ് ഒരു യുണൈറ്റഡ് താരം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്നത്. അതിന് ഒരു മറുപടി നൽകാൻ പോലും ഷീഫീൽഡിന് കഴിഞ്ഞില്ല. സീസണിന്റെ തുടക്കത്തിൽ പതറി പോയെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് തോൽവിയറിഞ്ഞിട്ടില്ല. ഇത് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താൻ സഹായകമായി.

ആദ്യ പകുതിയിലായിരുന്നു മർത്തിയാലിന്റെ രണ്ട് ഗോളുകൾ. ഏഴാം മിനിറ്റിലും 44-ാം മിനിറ്റിലും നേടിയ ഗോളിനൊപ്പം രണ്ടാം പകുതിയിൽ മത്സരത്തിന്റെ 74-ാം മിനിറ്റിൽ നേടിയ ഗോളിൽ അദ്ദേഹം പട്ടിക പൂർത്തിയാക്കി. നില

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Liverpool vs crystal palace manchester united vs shefield united premier league match result

Next Story
ചെറിയ സ്കോറിന് പുറത്തായിട്ടും ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചത് ആ മന്ത്രം; കപലിന്റെ വാക്കുകളെക്കുറിച്ച് ശ്രീകാന്ത്1983 world cup, 1983 ലോകകപ്പ്, india 1983 world cup, ഇന്ത്യൻ ക്രിക്കറ്റ് ടീം, kapil dev, കപിൽ ദേവ്, viv richards, ind vs wi 1983, indvswi, this day that year, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com