രണ്ടാം പാദ പ്രീക്വർട്ടർ മത്സരത്തിലും പരാജയപ്പെട്ട് നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ ചാംപ്യൻസ് ലീഗിൽ നിന്നും പുറത്ത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ലിവർപൂളിന് തിരിച്ചടിയായത് അവസാന മിനിറ്റുകളിൽ അത്‌ലറ്റിക്കോ മാഡ്രിഡ് നടത്തിയ അപ്രതീക്ഷിത അക്രമണങ്ങളാണ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്‌പാനിഷ് പടയുടെ വിജയം. ഇരട്ട ഗോളുകളുമായി മാർക്കോസ് ലോറന്റെ ലിവർപൂളിന്റെ വിജയനായകനുമായി.

സ്വന്തം തട്ടകത്തിൽ കാര്യങ്ങളെല്ലാം ലിവർപൂളിന് അനുകൂലമായിരുന്നു. ആദ്യം ഗോൾ കണ്ടെത്തിയതും ആതിഥേയർ തന്നെ. ആദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകൾ മുമ്പ് ലിവർപൂളിന് വേണ്ടി ജോർജീനിയോ വിനിഡം ലിവർപൂളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള അത്ലറ്റികോ മാഡ്രിഡിന്റെ ശ്രമവും ലീഡ് ഉയർത്താനുള്ള ലിവർപൂളിന്റെ ശ്രമവും പരാജയപ്പെട്ടതോടെ ആദ്യ പാദത്തിൽ സ്പാനിഷ് പട നേടിയ ഒറ്റ ഗോളിൽ അഗ്രിഗേറ്റ് കണക്ക് സമാസമമായി.

ഇതോടെ എക്സട്ര ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ ലിവർപൂൾ ആദ്യ ഗോൾ നേടി. 94-ാം മിനിറ്റിൽ ഫിർമിഞ്ഞോയാണ് ലിവർപൂളിനായി ഗോൾ കണ്ടെത്തിയത്. ജയമുറപ്പിച്ച ലിവർപൂളിനെ അടുത്ത 17 മിനിറ്റിൽ മൂന്ന് ഗോൾ മടക്കി അത്ലറ്റികോ മാഡ്രിഡ് പരാജയത്തിലേക്ക് തള്ളിവിട്ടു.

97-ാം മിനിറ്റിൽ മാർക്കസ് ലോറന്റെ അത്ലറ്റിക്കോയെ അഗ്രിഗേറ്റ് കണക്കിൽ ഒപ്പമെത്തിച്ചു 2-2. 105+1 -ാം മിനിറ്റിൽ വീണ്ടും മാർക്കസിന്റെ സ്ട്രൈക്ക് മാഡ്രിഡ് ക്ലബ്ബിനെ മുന്നിലെത്തിച്ചു. അവസാന മിനിറ്റിൽ അൽൽവാരോ മൊറാട്ട ആഴ്സണലിന്റെ നെഞ്ചത്തെ അവസാന ആണിയും അടിച്ചതോടെ 4-2ന്റെ അഗ്രിഗേറ്റ് വിജയവുമായി ചാംപ്യന്മാരെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ് ചാംപ്യൻസ് ലീഗിന്റെ ക്വർട്ടർ ബെർത്ത് ഉറപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook