Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

കിരീടനേട്ടങ്ങളിലും മുന്നിൽ; ചരിത്രത്തിൽ ലിവർപൂൾ

ക്ലബ്ബ് സ്ഥാപിതമായത് മുതൽ 48 പ്രധാന ടൂർണമെന്റുകളിലാണ് ചെമ്പട ചാംപ്യന്മാരായത്, മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാനാകത്ത മേൽക്കോയ്മ

liverpool, ലിവർപൂൾ, liverpool win premier league, പ്രീമിയർ ലീഗ്, liverpool premier league win, liverpool premier league champions, കിരീടം, chelsea man city goals, chelsea man city highlights, premier league, football news

മൂന്ന് പതിറ്റാണ്ടാണ് ലിവർപൂൾ തങ്ങളുടെ അടുത്ത പ്രീമിയർ ലീഗ് കിരീടത്തിനായി കാത്തിരുന്നത്. 1990ൽ കെന്നി ഡാൽഗിഷിന് കീഴിൽ കപ്പ് ഉയർത്തുമ്പോൾ അതിനോടകം 18 ലീഗ് കിരടങ്ങൾ ആൻഫീൽഡിലെത്തിയിരുന്നു. അടുത്ത ലീഗ് കിരീടത്തിനായ 30 വർഷം കാത്തിരുന്നു എന്ന് പറയുമ്പോഴും കിരീട നേട്ടങ്ങളിൽ ആൻഫീൽഡിന്റെ ആധിപത്യമാണ്. ക്ലബ്ബ് സ്ഥാപിതമായത് മുതൽ 48 പ്രധാന ടൂർണമെന്റുകളിലാണ് ചെമ്പട ചാംപ്യന്മാരായത്, മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാനാകത്ത മേൽക്കോയ്മ. തൊട്ട് പിന്നിലുള്ള മഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മൂന്ന് കിരീടങ്ങൾ അധികം.

2019-2020 സീസണിൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതോടെ ലിവർപൂളിന്റെ അക്കൗണ്ടിലുള്ളത് 19 കിരീടങ്ങളാണ്. മഞ്ചസ്റ്റർ യുണൈറ്റഡ് 20 തവണ കിരീടം ഉയർത്തിയത് മാറ്റി നിർത്തിയാൽ മറ്റ് ക്ലബ്ബുകൾക്കൊന്നും ഇത്രയുമധികം തവണ ഇംഗ്ലീഷ് ഫുട്ബോളിൽ ജേതാക്കളാകാൻ സാധിച്ചിട്ടില്ല.

കടപ്പാട്: സ്കൈ സ്‌പോർട്സ്

ഏഴ് തവണ എഫ്എ കപ്പിൽ മുത്തമിട്ട ലിവർപൂൾ എട്ട് തവണ ലീഗ് കപ്പ് ജേതാക്കളുമായി. യൂറോപ്യൻ കപ്പ് അഥവ ചാംപ്യൻസ് ലീഗ് ആറ് തവണയും ചെമ്പട സ്വന്തമാക്കി. ഏറ്റവും ഒടുവിൽ ബാഴ്സലോണയെ തകർത്തായിരുന്നു കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ കിരീടനേട്ടം. യൂറോപ്പ ലീഗ് മൂന്ന് തവണയും സൂപ്പർ കപ്പ്സ് നാല് തവണയും നേടിയ ലിവർപൂൾ തന്നെയായിരുന്നു കഴിഞ്ഞ വർഷം നടന്ന ഫിഫല ക്ലബ്ബ് ലോകകപ്പിലും കിരീടം സ്വന്തമാക്കിയത്.

കടപ്പാട്: സ്കൈ സ്‌പോർട്സ്

കിരീട നേട്ടങ്ങളിൽ ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും പിന്നിൽ ആഴ്സണലാണ്. 30 കിരീടങ്ങളാണ് ആഴ്സണലിന്റെ അക്കൗണ്ടിലുള്ളത്. ചെൽസിക്ക് 25ഉം ആസ്റ്റൺ വില്ലയ്ക്ക് 21ഉം അഭിമാന മുഹൂർത്തങ്ങളുണ്ട് ചരിത്രത്തിൽ.

ലിവർപൂളിന്റെ പ്രധാന കിരീട നേട്ടങ്ങൾ

പ്രീമിയർ ലീഗ്/ഫസ്റ്റ് ഡിവിഷൻ: 1900-01, 1905-06, 1921-22, 1922-23, 1946-47, 1963-64, 1965-66, 1972-73, 1975-76, 1976-77, 1978-79, 1979-80, 1981-82, 1982-83, 1983-84, 1985-86, 1987-88, 1989-90, 2019-2020

യൂറോപ്യൻ കപ്പ്: 1976-77, 1977-78, 1980-81, 1983-84, 2004-05, 2018-19

എഫ്എ കപ്പ്: 1964-65, 1973-74, 1985-86, 1988-89, 1991-92, 2000-01, 2005-06

ലീഗ് കപ്പ്: 1980-81, 1981-82, 1982-83, 1983-84, 1994-95, 2000-01, 2002-03, 2011-12

യുവേഫ കപ്പ്: 1972-73, 1975-76, 2000-01

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Liverpool top all time major honours in england

Next Story
ലിവർപൂൾ പ്രീമിയർ ലീഗ് ചാംപ്യന്മാർLiverpool
The moderation of comments is automated and not cleared manually by malayalam.indianexpress.com