ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ ലിവർപൂൾ. സ്ലൊവേനിയൻ ക്ലബായ മാരിബോറിനെ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ലിവർപൂൾ തകർത്തതത്. ലിവർപൂളിനായി മുഹമ്മദ് സലാഹ്, റൊബർട്ടോ ഫിർമീനോ എന്നിവർ ഇരട്ടഗോളുകൾ നേടി.

മാരിബോറിനെതിരെ ആദ്യപകുതിയിൽ തന്നെ ലിവർപൂൾ 4-0 എന്ന സ്കോറിന് മുന്നിൽ എത്തിയിരുന്നു. പന്തുരുണ്ട് നാലാം മിനിറ്റിൽത്തന്നെ റോബർട്ടോ ഫിർമിനോയിലൂടെ ലിവർപൂൾ ആദ്യ ഗോൾ നേടി. 13-ാം മിനിറ്റിൽ ഫിലിപ്പ് കുട്ടീഞ്ഞോ ലിവർപൂളിന്റെ ലീഡ് ഉയർത്തി. മുഹമ്മദ് സലാഹിന്റേതായിരുന്നു അടുത്ത ഊഴം. മത്സരത്തിന്റെ 19, 39 മിനിറ്റുകളിൽ എതിരാളിയുടെ വല ചലിപ്പിച്ച് സലാഹ് ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.

രണ്ടാം പകുതിയുടെ തുടത്തിൽത്തന്നെ റൊബർട്ടോ ഫിർമിനോ തന്റെ ഡബിൾ തികച്ചു. 54-ാം മിനിറ്റിൽ​ അനായാസമായൊരു ഫിനിഷിലൂടെയാണ് ഫിർമിനോ ലിവർപൂളിന്റെ അഞ്ചാം ഗോൾ നേടിയത്. അവസാന മിനിറ്റുകളിൽ അലക്സാണ്ടർ അർണോൾഡും, അലക്സ് ഓക്സ്‌ലൈൻ ചേംമ്പർ ലൈനും ലക്ഷ്യം കണ്ടതോടെ ലിവർപൂൾ കൂറ്റൻ വിജയം ആഘോഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ