നീണ്ട 30 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടും ആൻഫീൽഡിലേക്ക്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ചെൽസിയെ മൂന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തി സമ്മാനദാന മത്സരത്തിലും ചെമ്പട ആധിപത്യം തുടർന്നപ്പോൾ പ്രീമിയർ ലീഗ് ഈ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് കൂടിയാണ് ആൻഫീൽഡ് വേദിയായത്.
I N C R E D I B L E
Inside the dressing room celebrations with the Reds #LFCchampions pic.twitter.com/mv4rl3SK5E
— Liverpool FC (Premier League Champions ) (@LFC) July 22, 2020
Read More: ചെൽസിയെ തറപറ്റിച്ച് ചെമ്പട; ആൻഫീൽഡിൽ ലിവർപൂളിന്റെ കിരീടധാരണം
ഫിഫ ക്ലബ്ബ് ലോകകപ്പിനും ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിനും ശേഷം കഴിഞ്ഞ വർഷം ചുണ്ടിനും കിരീടത്തിനുമിടയിൽ നഷ്ടപ്പെട്ട പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി ചെമ്പട കരുത്ത് തെളിയിച്ചിരിക്കുകയാണ്. ആൻഫീൽഡിനെ സംബന്ധിച്ചടുത്തോളം ഇത് ആഘോഷരാത്രിയാണ് മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ച ദിനം. സുവർണ്ണ കിരീടത്തോട് കൂടിയ തിളങ്ങുന്ന വെള്ളികോപ്പ ഇനി ആൻഫീൽഡിലെ ഷെൽഫിനെ അലങ്കരിക്കും.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്ന മത്സരമെന്നത് വിജയാഘോൽത്തിന്റെ മാറ്റ് കുറച്ചെങ്കിലും ലിവർപൂൾ താരങ്ങൾ ഡ്രെസിങ് റൂം ആഘോഷ വേദിയാക്കി. ഷാമ്പെയിൻ പൊട്ടിച്ചും, നൃത്തം വെച്ചും, ചാമ്പ്യൻ…ചാമ്പ്യൻ എന്ന് ആർത്തുവിളിച്ചും അവർ 14 മാസത്തിനിടയിലെ തങ്ങളുടെ നാലം വലിയ കിരീടനേട്ടവും ആഘോഷമാക്കി.