ലണ്ടന്‍: ഇറ്റാലിയന്‍ ക്ലബ്ബായ റോമയുടെ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കറിനെ ലിവര്‍പൂളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി അഭ്യൂഹങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ആലിസണ്‍ പുറത്തെടുത്ത മനോഹരമായ പോരാട്ടം ലിവര്‍പൂള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ശിച്ചു എന്നാണ് വിദേശ സ്പോര്‍ട്ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനായി ലിവര്‍പൂള്‍ വലവിരിക്കുന്നതയുള്ള അഭ്യൂഹങ്ങള്‍ നേരത്തെ നിലനിന്നിരുന്നു. ഇതിനിടയിലാണ് ഇരുപത്തിയഞ്ചുകാരനായ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ലിവര്‍പൂള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പൊസീഷനിലും റിയാക്ഷനിലും നവാസിനെക്കാള്‍ ഏറെ മികവുപുലര്‍ത്തുന്ന ആലിസണ്‍ ബെക്കറിന്റെ പ്രായവും അത്തരത്തിലൊരു തീരുമാനത്തിന് മുതിരാന്‍ ലിവര്‍പൂളിനെ പ്രേരിപ്പിച്ചേക്കും. ബെക്കറിന്‍റെ വേഗതയുള്ള റിഫ്ലക്സുകള്‍ ലിവര്‍പൂളിന്‍റെ ദീര്‍ഘകാലമായി അലട്ടുന്ന ഗോള്‍കീപ്പിങ് പോരായ്മകളെ കവച്ചുവെക്കുന്നതാകും.
ബ്രസീലിന് വേണ്ടിയും അദ്ദേഹം ഇരുപത്തിരണ്ടുകളികളില്‍ ഗ്ലൗസണിഞ്ഞിട്ടുണ്ട്. വരുന്ന ലോകകപ്പില്‍ ബ്രസീലിന്‍റെ വല കാക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന ആളാണ് ആലിസണ്‍ ബെക്കര്‍. ഈ സീസണില്‍ റോമയ്ക്ക് വേണ്ടി മുപ്പത്തിരണ്ട് കളികളില്‍ പതിനാല് ക്ലീന്‍ ഷീറ്റ് നേടിയിട്ടുണ്ട് അദ്ദേഹം.