Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

ലിവർപൂൾ പ്രീമിയർ ലീഗ് ചാംപ്യന്മാർ

കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു

Liverpool

30 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ഇന്ന് നടന്ന മത്സരത്തിൽ ചെൽസിയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. 1990ന് ഇതാദ്യമായാണ് ലിവർപൂൾ കിരീടത്തിൽ മുത്തമിടുന്നത്. കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു.

38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളിൽ മുന്നിലെത്തിയ ചെൽസി മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കെവിന്റെ ഗോളിൽ സമനില കണ്ടെത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീക്ഷകൾ വീണ്ടും സജീവമായെങ്കിലും ഫെർണാണ്ടിഞ്ഞോയുടെ റെഡ്കാർഡ് പെനാൽറ്റി ഗോളാക്കി മാറ്റി വില്ല്യൻ ചെൽസിക്ക് വിജയമൊരുക്കി, ലിവർപൂളിന് കിരീടവും.

സീസണിൽ ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മത്സരം അവശേഷിക്കെ ഒരു ടീം കിരീടത്തിലെത്തുന്നത്. 2000-2001 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും 2017-2018 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും അഞ്ച് മത്സരം ബാക്കി നിൽക്കെ കിരീടം സ്വന്തമാക്കിയിരുന്നു.

ബുധനാഴ്ച നടന്ന മത്സരത്തിൽ ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ 31 മത്സരങ്ങളിൽ 28ഉം ജയിച്ച ലിവർപൂൾ 86 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ സമ്പാദ്യം 63 പോയിന്റുകൾ. അതായത് ഏകദേശം 23 പോയിന്റുകളുടെ വ്യത്യാസം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Liverpool crowned premier league champions

Next Story
സിദാൻ മുതൽ ഗാർഡിയോള വരെ: പ്ലേയറായും പരിശീലകനായും ലാ ലിഗ നേടിയ 10 താരങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com