ഹൈദരാബാദ്: കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ പത്താം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഡേവിഡ് വാർണർക്ക് സെഞ്ച്വറി. വമ്പനടികളുമായി മുന്നേറിയ വാർണർ െറും 43 പന്തിലാണ് സെഞ്ച്വറി നേടിയത്.മറുഭാഗത്ത് ശിഖർ ധവാൻ കൂറ്റനടികൾക്ക് മുതിരാതെ സാവധാനം ബാറ്റ് വീശുകയാണ്.

ടൂർണ്ണമെന്റിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കൊൽക്കത്തയ്ക്ക് കനത്ത പ്രഹരമാണ് ആദ്യവിക്കറ്റിൽ തന്നെ വാർണറും ധവാനും ചേർന്ന് നൽകിയത്. സ്ട്രാറ്റജിക് ടൈം ഔട്ടിന് പിരിഞ്ഞ പതിനൊന്നാം ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് വാർണറുടെ സെഞ്ച്വറിയുടെ ബലത്തിൽ 126 റൺസ് നേടി.

ടൈം ഔട്ടിന് പിന്നാലെ ധവാൻ റണ്ണൗട്ടായി. വാർണർക്ക് പിന്തുണയുമായി വില്യംസണാണ് ക്രീസിലെത്തിയത്. 14 ഓവറിൽ 146 റൺസാണ് ഹൈദരാബാദ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ