Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

LIVE Score, India vs West Indies Cricket: ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞിട്ടു; വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

India vs West Indies 4th ODI Match LIVE Cricket Score Streaming: ബാറ്റിങ്ങിലും, ബോളിങ്ങിലും, ഫീൾഡിങ്ങിലും ഇന്ത്യയുടെ സർവ്വാധിപത്യമായിരുന്നു മുംബൈയിൽ

LIVE Score, India vs West Indies Cricket: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. 224 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 379 എന്ന ശക്തമായ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 153 റൺസ് സ്‍കോർ ചെയ്യുന്നതിനിടയിൽ എല്ലാവരും പുറത്താവുകയായിരുന്നു.

വിൻഡീസ് നിരയിൽ നായകൻ ജേസൺ ഹോൾഡർക്ക് മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ സാധിച്ചത്. ഹോൾഡർ അർദ്ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 54 റൺസെടുത്ത ഹോൾഡർ പുറത്താകാതെ നിന്നു.

ബാറ്റിങ്ങിലും, ബോളിങ്ങിലും, ഫീൾഡിങ്ങിലും ഇന്ത്യയുടെ സർവ്വാധിപത്യമായിരുന്നു മുംബൈയിൽ. വിൻഡീസ് ഇന്നിങ്സ് വേഗം അവസാനിപ്പിച്ചത് ഇന്ത്യൻ ബോളിങ് നിരയാണ്. വിൻഡീസ് സ്‍കോർ 20ൽ നിൽക്കെ തന്നെ മൂന്ന് താരങ്ങൾ പുറത്ത്. ചന്ദ്രപോളിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് അടുത്തടുത്ത ഓവറിൽ ഹോപ്പും പവലും റൺഔട്ടാവുകയും ചെയ്തു.

പിന്നീട് കണ്ടത് യുവതാരം ഖലീൽ അഹമ്മദിന്റെ തീപ്പൊരി പന്തുകൾ. ഒന്നിന് പുറകെ ഒന്നായി മൂന്ന് വിൻഡീസ് താരങ്ങളെ ഖലീൽ കൂടാരം കയറ്റി. ഹെറ്റ്മയർ, സാമുവേൽസ്, പവൽ. ഇതോടെ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായി.

മധ്യ ഓവറുകളിൽ സ്പിൻ കരുത്തിൽ ഇന്ത്യൻ താരങ്ങൾ കളി സ്വന്തം വരുതിയിൽ നിർത്തി. കുൽദീപ് യാദവ് മൂന്നും വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മയുടെയും അമ്പാട്ടി റയിഡുവിന്റെയും സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്കെത്തിയത്. ഭേദപ്പെട്ട തുടക്കമാണ് ശിഖർ ധവാനും രോഹിതും ചേർന്ന് ഇന്ത്യയ്‍ക്ക് സമ്മാനിച്ചത്. ഇന്നിങ്സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് വരാനിരിക്കുന്ന വെടിക്കെട്ടിനുള്ള സൂചന നൽകി രോഹിത് ശർമ്മ. പിന്നാലെ നാല് ഫോറും രണ്ട് സിക്സും നേടി ധവാനും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. എന്നാൽ 38 റൺസെടുത്ത ധവാനെ കീമോ പോൾ പുറത്താക്കി.

പിന്നാലെയെത്തിയ നായകൻ വിരാട് കോഹ്‍ലിക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. കോഹ്‍ലിയെ റോച്ച് പുറത്താക്കിയതോടെ ക്രീസിൽ എത്തിയത് അമ്പാട്ടി റയിഡു. രോഹിതും റയിഡുവും ചേർന്ന് ഇന്ത്യൻ സ്കോർ സാവധാനം ഉയർത്തി. പിന്നിട് വെടിക്കെട്ട് പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.

മൂന്നാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – റയിഡു സഖ്യം പൊളിച്ചത് നഴ്സ് ആയിരുന്നു. 44 -ാം ഓവറിൽ 137 പന്തിൽ നിന്നും 162 റൺസെടുത്ത് നിൽക്കെ രോഹിത് പുറത്ത്. അപ്പോഴെക്കും സ്കോർ ബോർഡ് 312 ൽ എത്തിയിരുന്നു. പിന്നാലെ സെഞ്ചുറി തികച്ച് റയിഡുവും മടങ്ങി. 81 പന്തിൽ നിന്നും 100 റൺസായിരുന്നു റയിഡുവിന്റെ സമ്പാദ്യം.

കിട്ടിയ പന്തുകൾ തകർത്തടിച്ച് പിന്നെ മധ്യ നിരയുടെ കുതിപ്പ്. ധോണി 15 പന്തിൽ 23 റൺസ് നേടി പുറത്തായി. കേദാർ ജാദവ് 16 റൺസും ജഡേജ 7 റൺസും നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ രണ്ട് വിജയവുമായി ഇന്ത്യ മുന്നിലെത്തി. തിരുവന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നവംബർ ഒന്നിന് നടക്കുന്ന മത്സരമാകും പരമ്പര വിജയികളെ തീരുമാനിക്കുക.

ഇന്ത്യൻ ടീം: വിരാട് കോഹ്ലി (നായകൻ), ശിഖാർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ് ധോണി, കുൽദീപ്‌ യാദവ്, രവീന്ദ്ര ജഡേജ, ഖലീൽ അഹമ്മദ്, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ

08.30 PM: ഇന്ത്യക്ക് വിജയം

08.15 PM: ഹോൾഡർക്ക് അർദ്ധസെഞ്ചുറി

08.05 PM: ഇന്ത്യൻ വിജയം ഒരു വിക്കറ്റ് അകലെ. പോരാടാനുറച്ച് വിൻഡീസ് നായകൻ ഹോൾഡർ ക്രീസിൽ

08.02 PM: അവസാന ബാറ്റ്സ്മാൻ റോച്ച് ക്രീസിലേക്ക്

08.00 PM: ധോണിയുടെ മിന്നൽ സ്റ്റംമ്പിങ്ങ്. കീമോ പോളിന്റെ ഇന്നിങ്സും അവസാനിക്കുന്നു. ജഡേജയുടെ പന്തിലാണ് ധോണി കീമോ പോളിനെ പുറത്താക്കിയത്

07.58 PM: ജഡേജയെ തുടർച്ചയായി സിക്സർ പറത്തി ഹോൾഡറും പോളും

07.50 PM: കീമോ പോളിന്റെ രക്ഷാദൗത്യം.

07.45 PM: വെസ്റ്റ് ഇൻഡീസ് വിക്കറ്റുകൾ

07.43 PM: വെസ്റ്റ് ഇൻഡീസ് പതനം അവസാന വിക്കറ്റുകളിലേക്ക്. കുൽദീപിന്റെ പന്തിൽ നഴ്സും പുറത്ത്. സ്ലാപ്പിൽ രോഹിത് ഒരിക്കൾ കൂടി പന്ത് കൈപിടിയിൽ ഒതുക്കുന്നു

07.42 PM: വിൻഡീസ് ടീം സ്കോർ 100 പിന്നിടുന്നു

07.40 PM: ക്രീസിൽ നിലയുറപ്പിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ഹോൾഡർ 26*, നഴ്സ് 8*

07.35 PM: മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള വിൻഡീസ് ശ്രമം

07.30 PM:

07.25 PM: സ്ലിപ്പിൽ ചോരാത്ത കൈകളുമായി രോഹിത് ശർമ്മ. കുൽദീപ് യാദവിന്റെ പന്ത് അലന്റെ ബാറ്റിൽ തട്ടി രോഹിത്തിലേക്ക്. വിൻഡീസിന് ഏഴാം വിക്കറ്റും നഷ്ടം

07.20 PM: തന്റെ ആദ്യ ഓവർ ചെയ്യാൻ സ്പിൻ ബോളർ കുൽദീപ് യാദവ് എത്തുന്നു

07.15 PM: വിൻഡീസിന് ജയിക്കാൻ 200 പന്തുകളിൽ നിന്നും വേണ്ടത് 313 റൺസ്

07.10 PM:

07.05 PM: കൊടുങ്കറ്റായി ഖലീൽ. ആറാം വിക്കറ്റും വിൻഡീസിന് നഷ്ടപ്പെടുന്നു

07.00 PM:

06.50 PM: വീണ്ടും ഖലീൽ മാജിക്. പവലിനെ ക്ലീൻ ബൗൾഡാക്കി ഖലീൽ വിൻഡീസിന്റെ അഞ്ചാം വിക്കറ്റും വീഴ്ത്തി

06.45 PM: നാലാമനും മടങ്ങി വെസ്റ്റ് ഇൻഡീസ്. ഹെറ്റ്മയറെ വിക്കറ്റിന് മുന്നിൽ കുടുക്കി യുവതാരം ഖലീൽ അഹമ്മദ്

06.35 PM: വിൻഡീസ് പതറുന്നു

06.25 PM: വിൻഡീസിന് മൂന്നാം മുറിവ്. പവലും പുറത്ത്. ഇത്തവണ ബുംറയുടെ ഓവറിൽ റണ്ണിനായി ശ്രമിക്കുന്നതിനിടയിൽ കോഹ്‍ലി പവലിനെ റൺഔട്ടാക്കുകയായിരുന്നു

06.22 PM: ആദ്യ അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 റൺസെടുത്തിട്ടുണ്ട്

06.20 PM: റൺസൊന്നും നേടാനാകാതെ ഹോപ്പ് പുറത്തേക്ക്. ഹോപ്പിനെ ഭുവനേശ്വർ കുമാറിന്റെ ഓവറിൽ കുൽദീപ് റൺഔട്ട് ആക്കുകയായിരുന്നു

06.18 PM: കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഹോപ്പ് ക്രീസിൽ

06.17 PM: വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റൺസെടുത്ത ചന്ദ്രപോളിന്റെ വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്

06.14 PM: ജസ്പ്രീത് ബുമ്രയ്ക്ക് മെയ്‍ഡിൻ ഓവർ. നാലാം ഓവറിൽ ഒരു റൺസ് പോലും നേടാൻ വിൻഡീസ് താരങ്ങൾക്കായില്ല

06.10 PM: ആദ്യ ഓവറുകളിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംമ്രയും

05.55 PM: ആദ്യ ഓവർ ഭുവനേശ്വർ കുമാർ

05.50 PM: ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിൻഡീസ് മറുപടി ബാറ്റിങ് ആരംഭിച്ചു

05.30 PM:

05.26 PM: വിൻഡീസ് വിജയലക്ഷ്യം 378 റൺസ്

05.15 PM: 23 റൺസ് നേടിയ ധോണിയും പുറത്ത്

05.10 PM: കേദാർ ജാദവ് ക്രീസിൽ

05.05 PM: സെഞ്ചുറിക്ക് പിന്നാലെ റയിഡു പുറത്ത്. റൺഔട്ടിലൂടെയാണ് റയിഡു പുറത്തായത്

05.00 PM: അമ്പാട്ടി റയിഡുവിന് സെഞ്ചുറി

04.55 PM: ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

04.50 PM: അഞ്ചാമനായി ധോണി മൈതാനത്തേക്ക്

04.48 PM: രോഹിത് പുറത്ത്. 137 പന്തിൽ 167 റൺസ് നേടിയാണ് രോഹിത് പുറത്തായത്.

04.45 PM:

04.43 PM: മൂന്നാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്

04.40 PM: കഴിഞ്ഞ അഞ്ച് ഓവറുകളിൽ മാത്രം അടിച്ചുകൂട്ടിയത് 63 റൺസ്

04.37 PM: ക്രീസിൽ നിലയുറപ്പിച്ച് രോഹിത് – റയിഡു സഖ്യം

04.30 PM: റോച്ചിനെ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി കടത്തി രോഹിതും, റയിഡുവും

04.24 PM: 40 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 261 റൺസ് എന്ന നിലയിലാണ്

04.20 PM:

04.14 PM: അമ്പാട്ടി റയിഡുവിന് അർദ്ധസെഞ്ചുറി. 51 പന്തുകളിൽ നിന്നുമാണ് റയിഡു അർദ്ധസെഞ്ചുറി തികച്ചത്

04.10 PM: ഇന്ത്യൻ റൺറേറ്റ് ഉയരുന്നു

04.05 PM: രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി.

03.58 PM: തകർപ്പൻ അടികളുമായി അമ്പാട്ടി റയിഡുവും

03.54 PM: മൂന്നാം വിക്കറ്റിൽ 80 റൺസ് കൂട്ടുകെട്ടുമായി രോഹിതും റയിഡുവും

03.50 PM: 30 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലാണ്. 89 റൺസുമായി രോഹിതും 23 റൺസുമായി അമ്പാട്ടി റയിഡുവുമാണ് ക്രീസിൽ

03.48 PM: രോഹിത് ശർമ്മ സെഞ്ചുറിയിലേക്ക്

03.38 PM: രോഹിതിന്റെ അർദ്ധസെഞ്ചുറി ആഘോഷം

03.32 PM: ഇന്ത്യൻ ഇന്നിങ്സിലെ പാതി ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റുകൾ നഷ്ടത്തിൽ 137 റൺസ് എന്ന നിലയിലാണ്

03.22 PM: നാലാം ഏകദിനത്തിൽ 16 റൺസിന് പുറത്തായെങ്കിലും പുതിയ റെക്കോർഡ് തന്റെ പേരിൽ കുറിച്ചിട്ടാണ് ഇന്ത്യൻ നായകൻ ക്രീസ് വിട്ടത്. വെസ്റ്റ് ഇൻഡീസിനെതിരെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് കോഹ്ലി മാറിയത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ 416 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം

03.16 PM: രോഹിത് ശർമ്മയ്ക്ക് അർദ്ധസെഞ്ചുറി. 60 പന്തുകളിൽ നിന്നുമാണ് ഇന്ത്യൻ ഓപ്പണർ 50 റൺസ് തികച്ചത്

03.12 PM: നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ ബ്രബൺ സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്ട്ര മത്സരം അരങ്ങേറുന്നത്

03.07 PM: ഇന്ത്യൻ റൺറേറ്റ് താഴുന്നു. 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലാണ്.

03.00 PM: നാലാമനായി അമ്പാട്ടി റയിഡു ക്രീസിൽ

02.58 PM: കെമർ റോച്ചിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹോപ്പിന് ക്യാച്ച് നൽകിയാണ് കോഹ്‍ലി പുറത്തായത്

02.54 PM: വിരാട് കോഹ്‍ലിയും പുറത്ത്. ഇതോടെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. സ്കോർ 101/2

02.50 PM: ഇന്ത്യൻ ടീം സ്കോർ 100 പിന്നിടുന്നു. രോഹിത് 38*, കോഹ്‍ലി 16*

02.40 PM: ഇന്ത്യൻ റൺറേറ്റ് ഉയർത്തി രോഹിതും കോഹ്‍ലിയും

02.30 PM: ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ക്രീസിലേക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി നേടിയ താരമാണ് കോഹ്‍ലി

02.28 PM: ധവാന്റെ വിക്കറ്റ് ധവാൻ സ്റ്റൈലിൽ ആഘോഷിച്ച് വെസ്റ്റ് ഇൻഡീസ് താരം കീമോ പോൾ

02.25 PM: ധവാൻ പുറത്ത്, ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. കീമോ പോളിന്റെ പന്തിൽ പവലിന് ക്യാച്ച് നൽകിയാണ് ധവാൻ പുറത്താകുന്നത്. സ്കോർ 71/1

02.20 PM: പന്ത് നഷ്ടപ്പെടുത്തിയും ബൗണ്ടറി കണ്ടെത്തിയും ഇന്ത്യൻ താരങ്ങൾ. മത്സരത്തിൽ ഇതുവരെ പിറന്നത് 7 ഫോറും 3 സിക്സും

02.15 PM: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുമൊത്ത്

02.10 PM: പത്ത് ഓവറിൽ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 56 റൺസ് എന്ന നിലയിലാണ്

02.05 PM: അർദ്ധസെഞ്ചുറി പിന്നിട്ട് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. രോഹിത് 18*, ധവാൻ 32*

01.58 PM:

01.54 PM: വെസ്റ്റ് ഇൻഡീസ് താരങ്ങളെ ബൗണ്ടറി കടത്തി ഇന്ത്യൻ ഓപ്പണർമാരുടെ തിരിച്ചു വരവ്. രോഹിത്തിന് പുറമെ ധവാനും സിക്സർ പായിക്കുന്നു. മത്സരത്തിൽ ഇതുവരെ പിറന്നത് മൂന്ന് ഫോറും രണ്ട് സിക്സും

01.50 PM: വെസ്റ്റ് ഇൻഡീസിന് റൺഔട്ട് ചാൻസ്. ശിഖർ ധവാൻ രക്ഷപ്പെടുന്നു

01.45 PM: ആദ്യ ഓവറുകളിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്

01.38 PM: ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്ന രണ്ടാമത്തെ സഖ്യമായി രോഹിത്-ധവാൻ കൂട്ടുകെട്ട്.

01.32 PM: റോച്ചിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് രോഹിത്തിന്റെ വെടികെട്ട് തുടക്കം

01.31 PM: ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യാൻ രോഹിത് ശർമ്മയും ശിഖർ ധവാനും ക്രീസിൽ

01.30 PM: മുംബൈ ഏകദിനത്തിന് തുടക്കം കുറിച്ച് മണിമുഴക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ

01.28 PM:

01.25 PM: വിജയിക്കാനുറച്ച് ഇന്ത്യ

01.20 PM: വിജയ ടീമിൽ ഒരു മാറ്റവുമായി വിൻഡീസ്. മക്കോയിക്ക് പകരം കീമോ പോൾ ടീമിൽ

01.15 PM: ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

01.10 PM:

01.05 PM: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

01.00 PM: ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Live score india vs west indies cricket

Next Story
സമനില തെറ്റിക്കാൻ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും; ഐഎസ്എല്ലിൽ ഇന്ന് വമ്പൻ പോരാട്ടംKerala blasters today, isl today, Kerala blasters vs pune city fc,കേരള ബ്ലാസ്റ്റേഴ്സ്, പൂണെ സിറ്റി,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
The moderation of comments is automated and not cleared manually by malayalam.indianexpress.com