KXIP vs KKR Live Score: കൊൽക്കത്തയ്ക്ക് മുന്നിൽ അടിപതറി പഞ്ചാബ്; നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം

KKR vs KXIP IPL 2019 Match 6 Live Score: കിങ്സ് ഇലവൻ പഞ്ചാബിനെ 28 റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്

KKR vs KXIP 2019 Match 6 Live Score Updates:ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തുടർച്ചയായ രണ്ടാം ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ 28 റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തത്. കൊൽക്കത്തയ്ക്ക് വേണ്ടി റോബിൻ ഉത്തപ്പയും നിതീഷ് റാണയും അർധ സെഞ്ചുറി നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണിങ് പൊസിഷനിലേയ്ക്ക് മടങ്ങിയെത്തിയ സുനിൽ നരൈനും ക്രിസ് ലിന്നും ചേർന്ന് തുടക്കത്തിൽ തന്നെ ബൗണ്ടറികൾ കണ്ടെത്തി. എന്നാൽ ഇരുവർക്കും അധികനേരം ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 10 റൺസിന് ക്രിസ് ലിന്നും 24 റൺസിൽ സുനിൽ നരൈനും പുറത്തായി.

എന്നാ ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത റോബിൻ ഉത്തപ്പയും നിതീഷ് റാണയും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തും. 34 പന്തിൽ 63 റൺസെടുത്ത റാണ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ആന്ദ്രെ റസൽ കത്തികയറിയതോടെ കൊൽക്കത്ത് 200 കടന്നു. 17 പന്തിൽ 48 റൺസെടുത്ത റസൽ അവസാന ഓവറിൽ പുറത്താകുമ്പോഴെക്കും സ്കോർ 213ൽ എത്തിയിരുന്നു. പുറത്താകാതെ 67 റൺസെടുത്ത ഉത്തപ്പ 218ൽ ഇന്നിങ്സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് തുടക്കം തന്നെ പിഴച്ചു. ടീം സ്കോർ 11ൽ നിൽക്കെ ലോകേഷ് രാഹുൽ പുറത്തായി. 37 റൺസെത്തിയപ്പോൾ ഗെയ്‌ലും പുറത്ത്. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ സർഫ്രാസും മടങ്ങിയതോടെ പഞ്ചാബ് തകർച്ച മുന്നിൽ കണ്ടു. എന്നാൽ എളുപ്പം കീഴടങ്ങാൻ മായങ്ക് അഗർവാളും ഡേവിഡ് മില്ലറും തയാറായില്ല. ഇരുവരും അർധസെഞ്ചുറി തികച്ചതോടെ പഞ്ചാബ് പ്രതീക്ഷ വീണ്ടെടുത്തു.

മായങ്ക് അഗർവാൾ 34 പന്തിൽ നിന്ന് 58 റൺസുമായി പുറത്തായെങ്കിലും മില്ലർ ക്രീസിൽ നിലയുറപ്പിച്ചു. 40 പന്തിൽ നിന്ന 59 റൺസാണ് താരം അടിച്ചെടുത്തത്. അവസാന ഓവറുകളിൽ അഗർവാളിന് പകരക്കാരനായി ക്രീസിലെത്തിയ മന്ദീപ് സിങ്ങും തകർത്തടിച്ചെങ്കിലും ജയം മാത്രം അകന്നുനിന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തുടർച്ചയായ രണ്ടാം ജയം

11.00 PM: മായങ്ക് അഗർവാളിന് അർധസെഞ്ചുറി

10.40 PM: വിക്കറ്റ്…സർഫ്രാസ് ഖാനും പുറത്ത്

10.30 PM:

10.15 PM: വിക്കറ്റ്…വെടിക്കെട്ട് ബാറ്റ്സ്മാൻ ഗെയ്ലും പുറത്ത്. കൊൽക്കത്ത പിടിമുറുക്കുന്നു

10.05 PM: വിക്കറ്റ്…കെഎൽ രാഹുൽ പുറത്ത് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായി

10.00 PM: തകർത്തടിച്ച് തുടങ്ങി പഞ്ചാബും. ആദ്യ ഓവറിൽ നേടിയത് 11 റൺസ്

09.45 PM: 219 റൺസിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നിലുള്ളത്

09.26 PM: തകർത്തടിച്ച് റസലും. കൊൽക്കത്ത കുതിയ്ക്കുന്നു

09.15 PM: ഉത്തപ്പ @ 50. റോബിൻ ഉത്തപ്പയും അർധസെഞ്ചുറി തികച്ചു. തന്റെ 24-ാം ഐപിഎൽ അർധസെഞ്ചുറിയാണ് താരം പഞ്ചാബിനെതിരെ നേടിയത്

09.10 PM: നിതീഷ് റാണ പുറത്ത്

09.00 PM: നിതീഷ് റാണ @ 50. കൊൽക്കത്തയുടെ നിതീൽഷ് റാണയ്ക്ക് അർധസെഞ്ചുറി. 28 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്

08.48 PM: പത്ത് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിൽ

08.43 PM: മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുമായി ഉത്തപ്പയും റാണയും

08.32 PM:

08.28 PM: അശ്വിനെ സിക്സർ പറത്തി റോബിൻ ഉത്തപ്പ. കൊൽക്കത്ത കുതിയ്ക്കുന്നു

08.26 PM: അഞ്ച് ഓവർ അവസാനിക്കുമ്പോൾ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ്

08.21 PM: ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത് റോബിൻ ഉത്തപ്പയും നിതീഷ് റാണയും

08.18 PM: വിക്കറ്റ്… സുനിൽ നരൈനും പുറത്ത്. കൊൽക്കത്തയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തിൽ 24 റൺസെടുത്ത നരൈനെ വിൽജോൺ കെഎൽ രാഹുലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

08.13 PM: വിക്കറ്റ് … കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്രിസ് ലിന്നാണ് പുറത്തായത്. പത്ത് റൺസെടുത്ത ലിന്നിനെ മുഹമ്മദ് ഷമി മില്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു

08.12 PM: ക്രിസ് ലിന്നും ബൗണ്ടറികൾ കണ്ടെത്തുന്നു. കൊൽക്കത്തയ്ക്ക് ഗംഭീര തുടക്കം

08.10 PM: ചക്രവർത്തി എറിഞ്ഞ രണ്ടാം ഓവറിൽ സുനിൽ നരൈൻ പറത്തിയത് മൂന്ന് സിക്സും ഒരു ഫോറും

08.07 PM: സിക്സർ… വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കം കുറിച്ച് സുനിൽ നരൈന്റെ സിക്സ്

08.05 PM: ആദ്യ ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടപ്പെടാതെ ഒരു റൺസെന്ന നിലയിൽ

08.00 PM: പഞ്ചാബിന് വേണ്ടി ആദ്യ ഓവർ എറിയുന്നത് മുഹമ്മദ് ഷമി

07.58 PM: ആന്ദ്രെ റസൽ മണിമുഴക്കിയതോടെ മത്സരത്തിന് തുടക്കമായി. പഞ്ചാബ് താരങ്ങൾ മൈതാനത്ത് ഫീൾഡിങ് ഒരുക്കുന്നു. കൊൽക്കത്തയ്ക്കായി ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ക്രിസ് ലിന്നും സുനിൽ നരൈനും.

07.50 PM: കിങ്സ് XI പഞ്ചാബ് ടീം: കെഎൽ രാഹുൽ, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, സർഫ്രാസ് ഖാൻ,
ഡേവിഡ് മില്ലർ, മന്ദീപ് സിങ്, ഹാർഡസ് വിൽജോൺ, രവിചന്ദ്രൻ അശ്വിൻ, വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി, ആൻഡ്രൂ ടൈ,

07.45 PM: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് XI:
ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, ക്രിസ് ലിൺ, നിതീഷ് റാണ, ശുഭ്മാൻ ഗിൽ, ആന്ദ്രെ റസൽ, സുനിൽ നരൈൻ, കുൽദീപ് യാദവ്, ലോക്കി ഫെർഗ്യൂസൻ, പ്രസീദ് കൃഷ്ണ

07.40 PM:

07.30 PM:ടോസ് നേടിയ പഞ്ചാബ് കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

07.15 PM: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ കൊൽക്കത്തയ്ക്ക് ജയത്തോടെ തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിന്റെ 182 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ബാക്കിനിൽക്കെ കളി ജയിച്ചു. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ റാണയും റസലുമാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. അവസാന ഓവറിൽ റാഷിദ് ഖാനെ അടുപ്പിച്ച് ബൗണ്ടറി പായിച്ച് ശുഭ്മാൻ ഗിൽ ജയം ഉറപ്പിക്കുകയായിരുന്നു. Read More

07.00 PM:

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Live ipl 2019 kolkata knight riders vs kings xi punjab match 6 live score

Next Story
ഐപിഎല്ലിൽ വീണ്ടു വിവാദം; ഷെയ്ൻ വാട്സണിന്റെ സ്ലെഡ്ജിങ്ങിൽ നിയന്ത്രണം വിട്ട് ഇഷാന്ത് ശർമ്മIPL, ഐപിഎൽ, Shane Watson, ഷെയ്ൻ വാട്സൺ, Ishant Sharma, ഇഷാന്ത് ശർമ്മ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com