മഹേന്ദ്രസിംഗ് ധോണിയുടെ ഗംഭീര തിരിച്ചുവരവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിന് ത്രസിപ്പിക്കുന്ന വിജയം. 34 പന്തില്‍ 61 റണ്‍സെടുത്ത ധോണിയുടെ മികവില്‍ അവസാന പന്തിലാണ് പൂനെ വിജയം തട്ടിയെടുത്തത്.

സ്റ്റീവ് സ്മിത്തിന്റെ പിന്തുണയോടെ ബാറ്റ് ചെയ്ത ധോണി ട്വന്റി20യിലെ മികച്ച ഫിനിഷര്‍ പദവി അരക്കിട്ട് ഉറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മോയിസസ് ഹെന്‍‍റിക്കസിന്റെയേും ഡേവിഡ് വാര്‍ണറിനേറേയും മികവിലാണ് 176 റണ്‍സെന്ന മികച്ച സ്കോറിലെത്തിയത്. കൈന്‍ വില്യസും മികച്ച പ്രകടനം പുറത്തെടുത്തു.

177 റണ്‍സെന്ന ലക്ഷ്യവുമായി ബാറ്റ് വീശിയ പൂനെയ്ക്ക് നേരത്തേ തന്നെ അജിങ്ക്യ രഹാനെയെ നഷ്ടമായി. എന്നാല്‍ ട്വന്റി20യിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടിയ രാഹുല്‍ ത്രിപാധി പൂനെയ്ക്ക് പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ അഫ്ഗാന്‍ ബൌളറായ റാഷിിദ് ഖാന്റെ ബോളില്‍ കുടുങ്ങി രാഹുല്‍ 59 റണ്‍സിന് പുറത്തായി.
പിന്നീട് കളത്തിലെത്തിയ ധോണി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് സ്കോര്‍ ഉയര്‍ത്തി.

അവസാന പന്തിൽ ബൗണ്ടറിയടിച്ച് മുൻ ധോണി പൂനെയുടെ വിജയമുറപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ പൂനെ സൂപ്പർ ജയിന്റ്സ് നാലാം സ്ഥാനത്തേക്കും ഉയർന്നു. ധോണി തന്നെയാണ് കളിയിലെ താരവും. സ്കോർ: ഹൈദരാബാദ് 176/3, പൂനെ 179/4

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ