പൂനെ: വമ്പന്മാരുടെ നീണ്ട താരനിര തന്നെ ഉണ്ടായിട്ടും ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎൽ പത്താം സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന ദുഷ്പേര് നേടി. പത്തിൽ ഏഴ് മത്സരത്തിലും പരാജയം രുചിച്ച വിരാട് കോഹ്ലിയും സംഘവും പ്ലേ ഓഫ് സാധ്യത തരിമ്പ് പോലും അവശേഷിപ്പിച്ചില്ല. 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 61 റൺസിന്റെ കനത്ത പരാജയമാണ് പൂനെയ്‌ക്കെതിരെ അറിഞ്ഞത്.

ടോസ് നേടിയ ബെംഗളൂരു ബൗളിംഗാണ് തിരഞ്ഞെടുത്തത്. പൂനെയെ 157 റൺസിൽ നിയന്ത്രിച്ചപ്പോൾ വിജയം ബെംഗളൂരുവിനെന്ന് തോന്നിച്ചിരുന്നെങ്കിലും കോഹ്ലി ഒഴികെ മറ്റാർക്കും തിളങ്ങാനാകാതിരുന്നത് ബെംഗളൂരുവിന് തടസമായി. കോഹ്ലി (55)യുടെ ഒറ്റയാൾ പോരാട്ടത്തിന് ഒടുവിൽ വെറും 96 റൺസിന് ബെംഗളൂരു കീഴടങ്ങി.

ഒൻപതിൽ അഞ്ച് മത്സരം ജയിച്ച പൂനെ ഇതോടെ ടൂർണ്ണമെന്റിലെ ആയുസ് വീണ്ടെടുത്തു. ഇവരിപ്പോൾ നാലാം സ്ഥാനത്താണ്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത് (45), മനോജ് തിവാരി(44), രാഹുൽ ത്രിപഠി (37), ധോണി (21) എന്നിവരുടെ ബലത്തിലാണ് 157 റൺസ് നേടിയത്. കോഹ്ലി ഒഴിച്ച് മറ്റാരും ബെംഗളൂരു നിരയിൽ രണ്ടക്കം കണ്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ