നാ​ഗ്പൂ​ർ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. 259 പന്തില്‍ നിന്നാണ് അദ്ദേഹം 200 റണ്‍സ് തികച്ചത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് അഞ്ചാം തവണയാണ് കോഹ്‌ലി ഡബിള്‍ സെഞ്ചുറി നേടുന്നത്. ക​ല​ണ്ട​ർ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന നാ​യ​ക​നെ​ന്ന അ​പൂ​ർ​വ റെക്കോ​ർ​ഡ് ഇതിനകം കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്.

ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ കു​റി​ച്ച​ത്. ഓ​സീ​സ് മു​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടിങ്ങിന്‍റെ ഒ​ന്പ​തു സെ​ഞ്ചു​റി​ക​ളു​ടെ റെക്കോ​ർ​ഡാ​ണ് കോ​ഹ്‌ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ഈ ​വ​ർ​ഷം ആ​റ് ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളും നാ​ല് ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളു​മാ​ണ് കോ​ഹ്‌ലി നേ​ടി​യ​ത്.

ക​രി​യ​റി​ലെ 51-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ കു​റി​ച്ച​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ലും കോ​ഹ്‌ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. 213 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായി. പുജാര 143 റണ്‍സെടുത്ത് പുറത്തായി.

കഴിഞ്ഞ ദിവസം മു​ര​ളി​ വിജയും ചേതേശ്വർ പുജാരയും സെഞ്ചുറി നേടിയിരുന്നു. ര​ണ്ടാം​വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 209 റ​ണ്‍സ് ആ​ണ് മു​ര​ളി​യും പൂ​ജാ​ര​യും ചേ​ര്‍ന്ന് നേ​ടി​യ​ത്. 11 ഫോ​റും ഒ​രു സി​ക്സ​റു​മ​ട​ക്കം 128 റ​ണ്‍സു​മാ​യി നി​ല്‍ക്കു​മ്പോ​ള്‍ രം​ഗ​ണ ഹെ​റാ​ത്തി​ന്‍റെ പ​ന്തി​ല്‍ മു​ര​ളി, ദി​ല്‍രു​വാ​ന്‍ പേ​രേ​ര​യു​ടെ കൈ​ക്കു​മ്പി​ളി​ലൊ​തു​ങ്ങി.

ല​ങ്ക​ന്‍ പ​ട​യെ 79.1 ഓ​വ​ര്‍ മാ​ത്രം ക​ളി​ക്കാ​ന​നു​വ​ദി​ച്ച് സ്‌​കോ​ര്‍ 205ല്‍ ​ഒ​തു​ക്കി​യ ഇ​ന്ത്യ​ൻ ബോ​ള​ര്‍മാ​ര്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ ഉ​ജ്വ​ല​പ്ര​ക​ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.​ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ ദി​മു​ത്ത് ക​രു​ണ​ര​ത്‌​നെ​യ്ക്കും നാ​യ​ക​ന്‍ ദി​നേ​ഷ് ച​ണ്ഡി​മ​ലി​നു​മൊ​ഴി​കെ മ​റ്റാ​ര്‍ക്കും ഇ​ന്ത്യ​ന്‍ ബോ​ള​ര്‍മാ​രോ​ട് പൊ​രു​തി നി​ല്‍ക്കാ​നാ​യി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook