ധർമശാല: ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള നാാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസീസിന് മികച്ച തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അർദ്ധസെഞ്ച്വറിയുടെ ബലത്തിൽ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ്.

ഓസീസിന് വേണ്ടി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 74 റൺസ് നേടിയിട്ടുണ്ട്. ഡേവിഡ് വാർണർ ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപുള്ള അവസാന ഓവറിൽ അർദ്ധശതകം പൂർത്തിയാക്കി. ഇദ്ദേഹം 54 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാറ്റ് റെൻഷോയെ ക്ലീൻ ബൗൾഡ് ചെയ്ത് ഉമേഷ് യാദവ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ പിന്നീട് അവസരം ഉപയോഗപ്പെടുത്താൻ ഇന്ത്യയ്ക്കായില്ല.

മറുപക്ഷത്ത് ഓസീസ് കരുതലോടെയാണ് ബാറ്റ് വീശുന്നത്. അതേസമയം സ്കോറിംഗിന്റെ വേഗം കുറയ്‌ക്കുന്നുമില്ല. കൃത്യമായ ഇടവേളകളിൽ ഇരു ബാറ്റ്സ്‌മാന്മാരും ബൗണ്ടറികൾ പായിക്കുന്നുണ്ട്. പേസിന് അനുകൂലമായ പിച്ചാണ് ധർമശാലയിലേത്. ആദ്യ ദിവസങ്ങളിൽ ബാറ്റ്സ്‌മാന്മാർക്ക് മികച്ച റൺ നേടാനാവും. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ഓസീസ് ക്യാപ്റ്റന്റെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ