ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റിവച്ചത് ക്രിക്കറ്റ് ആരാധകർക്ക് ഏറെ നിരാശയും അതിനൊപ്പം ആശ്വാസവും നൽകുന്ന വാർത്തയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബിസിസിഐയുടെ നടപടി.

ഐപിഎൽ ഉൾപ്പടെ നിരവധി കായിക മത്സരങ്ങളാണ് കൊറോണ ഭീതിയെ തുടർന്ന് റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തിരിക്കുന്നത്. പല മത്സരങ്ങളിലും കാണികൾക്ക് പ്രവേശനവും അനുവദിച്ചിട്ടില്ല. അത്തരത്തിൽ കൊറോണ ബാധിച്ച കായിക ഇനങ്ങളും മത്സരങ്ങളും ഏതൊക്കെയെന്ന് നോക്കാം.

Also Read: ഒടുവില്‍ ബിസിസിഐ വഴങ്ങി, ഐപിഎല്‍ മാറ്റിവച്ചു

ക്രിക്കറ്റ്

മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഏപ്രിൽ 15ലേക്ക് മാറ്റി

മാർച്ച് 15ന് കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന് കാണികൾക്ക് പ്രവേശനമില്ല

മാർച്ച് 13, 15, 20 തീയതികളിൽ നടക്കുന്ന ഓസ്ട്രേലിയ – ന്യൂസിലൻഡ് ഏകദിന മത്സരങ്ങളിലേക്ക് കാണികൾക്ക് പ്രവേശനമില്ല

മാർച്ച് 13ന് കറാച്ചിയിൽ നടക്കേണ്ട പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ മത്സരങ്ങളിലേക്ക് കാണികൾക്ക് പ്രവേശനമില്ല

മാർച്ച് 22ന് ആരംഭിക്കേണ്ടിയിരുന്ന ഓസ്ട്രേലിയൻ വനിതകളുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചു

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് മാറ്റിവച്ചു

നേപ്പാളിലെ എവറസ്റ്റ് പ്രീമിയർ ലീഗ് മാറ്റിവച്ചു

Also Read: ഏറ്റില്ല; ഹോമം നടത്തിയിട്ടും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം മഴമൂലം ഉപേക്ഷിച്ചു

ഫുട്ബോൾ

ഏഷ്യൻ ചാംപ്യൻസ് ലീഗിലെ പല മത്സരങ്ങളും മാറ്റിവച്ചു.

ചാംപ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റി vs റിയൽ മാഡ്രിഡ്, യുവന്റസ് vs ലിയോൺ മത്സരങ്ങൾ മാറ്റിവച്ചു. വലൻസിയ, അറ്റ്‌ലാന്റാ, പിഎസ്ജി, ബോറുഷ്യ ഡോട്മുണ്ട്, ബാഴ്സലോണ, നപ്പോളി, ബയേൺ മ്യൂണിക്, ചെൽസി ക്ലബ്ബുകളുടെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.

യൂറോപ്പ ലീഗിൽ പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത്

ദക്ഷിണാമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റിവച്ചു

ഏഷ്യ ലോകകപ്പ് യോഗ്യത മത്സരങ്ങളും മാറ്റിവച്ചു

യൂറോകപ്പ് 2020 യോഗ്യത പ്ലേ ഓഫ് മത്സരങ്ങൾ കാണികളില്ലാതെ സംഘടിപ്പിക്കും

ഏഷ്യൻ വനിതകളുടെ ഒളിമ്പിക് യോഗ്യത റൗണ്ട് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി vs ആഴ്സണൽ, ബ്രൈറ്റൺ vs ആഴ്സണൽ മത്സരവും മാറ്റിവച്ചു

ലാ ലീഗ മത്സരങ്ങൾ റദ്ദാക്കി

കോപ്പ ഡെൽ റേ ഫൈനൽ മത്സരം മാറ്റിവച്ചു

ഫ്രഞ്ച് ലീഗ്: പല മത്സരങ്ങളും റദ്ദാക്കി, ചില മത്സരങ്ങൾ അടച്ചിട്ട വേദിയിൽ നടത്തും

ജപ്പാൻ ലീഗ്, സൗത്ത് കൊറിയൻ ലീഗുകളും റദ്ദാക്കി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപോരാട്ടം അടച്ചിട്ട വേദിയിൽ

ഐ – ലീഗിൽ അവശേഷിക്കുന്ന മത്സരങ്ങൾ അടച്ചിട്ട വേദിയിൽ

ബാഡ്മിന്റൺ

ചൈന മാസ്റ്റേഴ്സ് മാറ്റിവച്ചു.

മനിലയിൽ നടക്കേണ്ട ഏഷ്യൻ ടീം ചാംപ്യൻഷിപ്പും മാറ്റിവച്ചു

ജർമ്മൻ ഓപ്പൺ മാറ്റിവച്ചു

പോളിഷ് ഓപ്പൺ മാറ്റിവച്ചു

ഏഷ്യ ചാംപ്യൻഷിപ്സ് ചൈനയിലെ വുഹാനിൽ നിന്ന് മനിലയിലേക്ക് മാറ്റി

അത്‌ലറ്റിക്സ്

ലോക ഇൻഡോർ ചാംപ്യൻഷിപ് മാറ്റിവച്ചു

പോളണ്ടിൽ നടക്കേണ്ടിയിരുന്ന ലോക ഹാഫ് മാരത്തോൺ ചാംപ്യൻഷിപ് മാറ്റിവച്ചു

ഹോങ്കോങ് മാരത്തോൺ റദ്ദാക്കി

ഏഷ്യൻ ഇൻഡോർ ചാംപ്യൻഷിപ് റദ്ദാക്കി

ഏഷ്യൻ ക്രോസ് കൺട്രി ചാംപ്യൻഷിപ് മാറ്റിവച്ചു

റോം ഹാഫ് മാരത്തോൺ റദ്ദാക്കി

ബോക്സിങ്

ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യത മത്സരങ്ങളും അമേരിക്കൻ ഒളിമ്പിക് യോഗ്യത മത്സരങ്ങളും അനിശ്ചിതത്വത്തിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook