പാരിസ്: ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് താനൊരു ഗോട്ട് (ഗുഡ് ഓഫ് ഓൾ ടൈം) എന്ന് തെളിയിച്ചിരിക്കുകയാണ് ലയണൽ മെസി. ഒരു കിരീടം പോലും നേടാനായില്ലെന്ന് വിമർശകർ വാദിക്കുമ്പോഴും ഓരോ തവണയും അയാൾ തന്റെ പ്രകടനം മെച്ചപ്പെടുത്തികൊണ്ടു വന്നു. കപ്പിനു ചുണ്ടിനുമിടയിൽ അർജന്റിനയ്ക്ക് പല കിരീടങ്ങളും നഷ്ടമായപ്പോഴും ബാഴ്സലോണ മെസിയുടെ മികവിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കി. വ്യക്തിപരമായി മെസിയെ തേടിയും നിരവധി നേട്ടങ്ങളെത്തി. യൂറോപ്പിലെയും ലോകത്തെയും ഉന്നത പുരസ്കാരങ്ങൾ മെസിയുടെ ഷോകെയ്സ് അലങ്കരിച്ചു. ആ പട്ടികയിലേക്കാണ് ആറാം ബലോൻ ദ്യോറും എത്തുന്നത്.

2009ലായിരുന്നു മെസിയുടെ ആദ്യ ബലോൻ ദ്യോർ പുരസ്കാര നേട്ടം

2010ലും മെസി നേട്ടം ആവർത്തിച്ചു


Lionel Messi, Ballon d’Or, ie malayalam
Lionel Messi, Ballon d’Or, ie malayalam

2011ലും മെസി ബലോൻ ദ്യോർ പുരസ്കാരം ആർക്കും വിട്ടുകൊടുത്തില്ല


Lionel Messi, Ballon d’Or, ie malayalam
Lionel Messi, Ballon d’Or, ie malayalam

2012ൽ നേട്ടം ആവർത്തിച്ച് മെസി തുടർച്ചയായി നാല് തവണ ബലോൻ ദ്യോർ അർജന്റീനയിൽ എത്തി


Lionel Messi, Ballon d’Or, ie malayalam

2015ലാണ് ഏറ്റവും ഒടുവിൽ വീണ്ടും ബലോൻ ദ്യോർ നേടിയത്.

2019ൽ വീണ്ടും വിശ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മെസി.

ആറാം ബലോൻ ദ്യോറാണ് മെസി ഇന്ന് സ്വന്തമാക്കിയത്. ഫ്രാന്‍സിലായിരുന്നു ബലോൻ ദ്യോർ വിജയിയെ പ്രഖ്യാപിച്ചത്. ഇതോടെ ബലോൻ ദ്യോർ പുരസ്‌കാര നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി. അഞ്ച് തവണ ബലോൻ ദ്യോർ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസിയുടെ അത്ഭുതനേട്ടം. യൂറോപ്യൻ ഗോൾഡൻ ഷൂ, ലാലിഗ താരം, ഫിഫയുടെ മികച്ച ഫുട്ബോ‌ളർ പുരസ്‌കാരം എന്നിവയും ഇത്തവണ മെസി തന്നെയാണ് നേടിയത്.

Read Also: ബലോൻ ദ്യോർ: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’

അമേരിക്കയെ ലോകകിരീടത്തിലേക്ക് നയിച്ച മേഗൻ റാപ്പിനോയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ബ്രസീലിന്റെ ആലിസൺ ബെക്കറാണ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ലിവര്‍പൂളിന്റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്കാണ്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പ്രതിരോധം കാത്ത താരമാണ് വിർജിൽ. അവസാന നിമിഷംവരെ മെസിക്ക് വെല്ലുവിളി ഉയർത്താൻ വിർജിലിന് സാധിച്ചു. പോയിന്റ് പട്ടികയിൽ മെസിക്ക് പിന്നിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook