/indian-express-malayalam/media/media_files/uploads/2018/10/Messi-1.jpg)
ബാഴ്സലോണ: വേദനയോടെയാണ് ഇന്ന് പുലര്‍ച്ച ബാഴ്‌സയുടെ മത്സരം ആരാധകര്‍ കണ്ടിട്ടുണ്ടാവുക. കളി ജയിച്ചെങ്കിലും പരാജീതരുടെ മുഖഭാവമായിരുന്നു എല്ലാവരുടേയും മുഖത്ത്. അതിന് കാരണം, ലയണല്‍ മെസിയെന്ന മിശിഹ 18ാം മിനുറ്റില്‍ തന്നെ പരുക്കേറ്റ് പുറത്തേക്ക് നടന്നത് അവര്‍ കണ്ടതുകൊണ്ടാണ്. മൂന്ന് ആഴ്ച്ചയലധികം വിശ്രമമാണ് മെസിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്നാല്‍ മെസിയുടെ വിടവ് ബാഴ്‌സയുടെ തിളക്കിത്തിന്റെ മാത്രമല്ല മാറ്റ് കുറക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായി മെസിയും ക്രിസ്റ്റിയാനോയുമില്ലാതെ ഒരു എല്‍ ക്ലാസിക്കോ നടക്കാന്‍ പോകുന്നു എന്നതാണ് മെസിയുടെ പരുക്കിന്റെ മറ്റൊരു വശം. റൊണാള്‍ഡോ സീസണിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയിരുന്നു.
സെവിയ്യക്കെതിരായ മത്സരത്തില്‍ വലത് കൈക്ക് പരിക്കേറ്റതാണ് മെസിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. വലത് കൈയിലെ എല്ലിന് പൊട്ടലുള്ള സൂപ്പര്‍ താരത്തിന് മൂന്ന് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്നത്. 26-ാം മിനുറ്റില്‍ പരിക്കേറ്റ് മടങ്ങും മുന്‍പ് മെസി ഓരോ ഗോളും അസിസ്റ്റും നേടിയിരുന്നു.
2007ന് ശേഷം ഇതാദ്യമായാണ് ഇരു താരങ്ങളുമില്ലാത്ത എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുന്നത്. 2004ല്‍ ബാഴ്സയിലെത്തിയ ശേഷം മെസിക്ക് രണ്ട് തവണ മാത്രമാണ് എല്‍ ക്ലാസിക്കോ നഷ്ടമായിട്ടുള്ളത്. എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരം മെസിയാണ്. നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയുമാണ് രണ്ടാം സ്ഥാനത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.